കമന്റടിച്ചത് ചോദ്യം ചെയ്തു; കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ക്രൂരമായ അതിക്രമം, ഒരാള്‍ ഗുരുതരാവസ്ഥയില്‍
കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ അതിക്രൂരമായ ആക്രമണം. ലൈംഗികാധിക്ഷേപം ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടികളിൽ ഒരാൾക്ക് ക്രൂരമായി മർദനമേറ്റു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക

കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ അതിക്രൂരമായ ആക്രമണം. ലൈംഗികാധിക്ഷേപം ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടികളിൽ ഒരാൾക്ക് ക്രൂരമായി മർദനമേറ്റു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന പെൺകുട്ടികൾ പുലർച്ചെ തങ്ങളുടെ താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് വഴിയിൽ തങ്ങിനിന്നിരുന്ന സംഘം ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത പെൺകുട്ടികൾ അക്രമികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെയാണ് സംഘം അക്രമത്തിലേക്ക് തിരിഞ്ഞത്.
അക്രമിസംഘം പെൺകുട്ടിയുടെ കൈ തിരിച്ചുപിടിച്ച് ഫോൺ തട്ടിയെടുത്ത് നിലത്തടിച്ചുടച്ചു. തുടർന്ന് യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും നെഞ്ചിലും വയറിലും ബൂട്സിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്തു. ആക്രമണത്തിനിടെ യുവതിയുടെ വസ്ത്രം വലിച്ചുകീറാനും മാറിടത്തിൽ നഖം ആഴ്ത്തി മുറിവേൽപ്പിക്കാനും സംഘം ശ്രമിച്ചതായി ദൃക്ഷാസാക്ഷിയായ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ട് യുവതികളും ആറ് പുരുഷന്മാരും അടങ്ങുന്ന എട്ടംഗ സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് എറണാകുളം നോർത്ത് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
