Skip to content
Kerala

രാജ്യസഭ സീറ്റില്ല, ജോർജ് കുര്യന്‍റെ കേന്ദ്ര മന്ത്രിസ്ഥാനം തെറിച്ചേക്കും

കേന്ദ്ര സഹമന്ത്രി സ്ഥാനത്തുനിന്ന് ജോർജ് കുര്യന്‍ തെറിയ്ക്കുമെന്ന് ഉറപ്പായി. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന് ഇടം ലഭിച്ചിട്ടില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ജോർജ് കുര്യന്‍. 2024 ഓഗസ്റ്റിൽ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ജോർജ് കുര്യന്‍ രാജ്യസഭയിലെത്തി

N

News Desk

Published on: 4 Jun 2026, 7:17 pm

രാജ്യസഭ സീറ്റില്ല, ജോർജ് കുര്യന്‍റെ കേന്ദ്ര മന്ത്രിസ്ഥാനം തെറിച്ചേക്കും

 കേന്ദ്ര സഹമന്ത്രി സ്ഥാനത്തുനിന്ന് ജോർജ് കുര്യന്‍ തെറിയ്ക്കുമെന്ന് ഉറപ്പായി. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന് ഇടം ലഭിച്ചിട്ടില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ജോർജ് കുര്യന്‍.

2024 ഓഗസ്റ്റിൽ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ജോർജ് കുര്യന്‍ രാജ്യസഭയിലെത്തിയത്. അദ്ദേഹത്തിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിലെ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി തരുൺ ചുഘ്, രജനീഷ് അഗർവാൾ എന്നിവരെയാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ച ജോർജ് കുര്യന് കനത്ത പരാജയം നേരിട്ടിരുന്നു. കേന്ദ്ര മന്ത്രിയായിരുന്നിട്ടും 2021-ൽ അൽഫോൺസ് കണ്ണന്താനം നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത് എന്നത് ശ്രദ്ധേയമാണ്.

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് നിലവിൽ ജോർജ് കുര്യൻ. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.

Related Stories