‘ബംഗാളും ത്രിപുരയുമാകാൻ അധികസമയം വേണ്ട’; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഐഎം പ്രവർത്തകർ
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ എം വി ഗോവിന്ദന്റെ പത്നിയും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം സിപിഐഎം പ്രവർത്തകർ പരസ്യമായി രംഗത്ത്. വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും പാർട്ടി നേതൃത്വം ഈ തീരുമാനത്തിൽ പുനർവിചിന്തനം നടത

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ എം വി ഗോവിന്ദന്റെ പത്നിയും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം സിപിഐഎം പ്രവർത്തകർ പരസ്യമായി രംഗത്ത്. വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും പാർട്ടി നേതൃത്വം ഈ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.
പാർട്ടിക്ക് ബംഗാളിലും ത്രിപുരയിലും സംഭവിച്ച തകർച്ച ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകരുടെ മുന്നറിയിപ്പ്. ‘കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ല’ എന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർത്ഥിത്വം തിരുത്തപ്പെടേണ്ടതാണെന്നും ഇവർ കുറിപ്പുകളിൽ വ്യക്തമാക്കുന്നു. വികാരം കൊണ്ടല്ല, വിവേകം കൊണ്ടാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും കുറിപ്പുകളിൽ പറയുന്നു.
ജനകീയനായ ഒരാളെ സ്ഥാനാർത്ഥിയായി നിശ്ചയിക്കണമെന്നും ജനങ്ങളുടെ മനസ്സറിയാൻ സാധിക്കാത്ത നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകരെ വിഡ്ഢികളാക്കരുതെന്നും നേതൃത്വം യാഥാർത്ഥ്യം തിരിച്ചറിയണമെന്നും കുറിപ്പുകളിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ തളിപ്പറമ്പ് എംഎൽഎയായ എം വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ളതിനാലാണ് ഇക്കുറി മത്സരിക്കാത്തത്.
അതേസമയം, കണ്ണൂർ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിലും മാറ്റങ്ങളുണ്ട്. മുൻ മന്ത്രി കെ കെ ശൈലജ ഇത്തവണ മട്ടന്നൂരിന് പകരം യുഡിഎഫ് കോട്ടയായ പേരാവൂരിൽ മത്സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടർച്ചയായി വിജയിച്ചുവരുന്ന പേരാവൂർ മണ്ഡലം ശൈലജയുടെ ജനകീയതയിലൂടെ തിരിച്ചുപിടിക്കാനാണ് ഇടത് മുന്നണിയുടെ ലക്ഷ്യം. സണ്ണി ജോസഫ് തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് സൂചന.
ശൈലജ വിട്ടുനൽകുന്ന മട്ടന്നൂർ മണ്ഡലത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കും. പേരാവൂരിൽ 2006-ൽ വിജയിച്ച ചരിത്രമുള്ള കെ കെ ശൈലജ, 2011-ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ പേരാവൂരിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. തളിപ്പറമ്പിലെ പ്രതിഷേധം പാർട്ടിക്കുള്ളിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
