.സുകുമാരൻ നായർ വീണ്ടും എൻഎസ്എസ് ജനറൽ സെക്രട്ടറി; ഗണേഷിന്റെ അംഗത്വം പുതുക്കിയില്ല
എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി. സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. കാലാവധി അവസാനിച്ചതിനെ തുടർന്ന് നടത്തിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് തിരഞ്ഞെടുപ്പിലാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടൊപ്പം എൻഎസ്എസ് നേതൃത്വവുമായി അകൽച്ചയിലായിരുന്ന മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ

എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി. സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. കാലാവധി അവസാനിച്ചതിനെ തുടർന്ന് നടത്തിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് തിരഞ്ഞെടുപ്പിലാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടൊപ്പം എൻഎസ്എസ് നേതൃത്വവുമായി അകൽച്ചയിലായിരുന്ന മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ നിന്ന് പുറത്തായി. ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലെ ഒഴിവുവന്ന ഒൻപത് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ട്രഷററായി എൻ.വി. അയ്യപ്പൻപിള്ളയെയും വീണ്ടും തിരഞ്ഞെടുത്തു.
ഗണേഷ് കുമാറിനെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ നിന്ന് ഒഴിവാക്കിയതല്ലെന്നും, കാലാവധി പൂർത്തിയായതിനാലാണ് പുതിയ അംഗത്തെ ഉൾപ്പെടുത്തിയതെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. വർഷങ്ങളായി ഡയറക്ടർ ബോർഡിൽ സ്ഥാനം ലഭിക്കാത്തവർക്കും അവസരം നൽകേണ്ടതുണ്ട്. പ്രവർത്തനക്ഷമതയും ആവശ്യകതയും പരിഗണിച്ചാണ് ആളുകളെ മാറ്റുന്നത്. ഈ തീരുമാനത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഗണേഷ് കുമാറിന് നിയമപരമായി കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എന്നാൽ, ബോർഡ് അംഗത്വം പുതുക്കാത്തതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ സ്ഥാനത്തിന് വേണ്ടിയല്ല എൻഎസ്എസിൽ വന്നതെന്നും, ജനറൽ സെക്രട്ടറിയെ താൻ പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അംഗത്വം പുതുക്കാൻ താൻ ആരെയും സമീപിച്ചിട്ടില്ല. താൻ എന്നും എൻഎസ്എസിനൊപ്പവും ജനങ്ങൾക്കൊപ്പവുമാണ്. പത്തനാപുരം താലൂക്ക് യൂണിയനിലെ പ്രവർത്തനങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസിനെ സംബന്ധിച്ചുള്ള ഏത് തീരുമാനമെടുക്കാനും ജനറൽ സെക്രട്ടറിക്ക് പൂർണ്ണ അധികാരമുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. മരണം വരെ ഒരു സ്ഥാനത്ത് തന്നെ ഇരിക്കണമെന്ന് നിർബന്ധമുള്ള ആളല്ല താനെന്നും അദ്ദേഹം കൂട്ടിചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
