പിണറായി നിയമസഭയിൽ ‘നനഞ്ഞ കോഴി’, രൂക്ഷ വിമർശനവുമായി ജി സുധാകരന്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്. പിണറായി വിജയൻ നിയമസഭയിൽ ഒരു ‘നനഞ്ഞ കോഴി’യെപ്പോലെയാണെന്നും, വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും ജി. സുധാകരൻ പരിഹസിച്ചു. തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്. പിണറായി വിജയൻ നിയമസഭയിൽ ഒരു ‘നനഞ്ഞ കോഴി’യെപ്പോലെയാണെന്നും, വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും ജി. സുധാകരൻ പരിഹസിച്ചു. തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ വിവാദ പരാമർശം നടത്തിയത്.
നിയമസഭയിലെ മറ്റ് സിപിഐഎം നേതാക്കളെയും സുധാകരൻ വെറുതെവിട്ടില്ല. കെ.എൻ. ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ലെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പറയാൻ പോലും സിപിഐഎം നേതാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഭയിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും, തോമസ് ഐസക് ഉണ്ടായിരുന്നെങ്കിൽ ഇതിനൊക്കെ മറുപടി ലഭിച്ചേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം നേതൃത്വത്തെയും ഭരണരീതികളെയും സുധാകരൻ ശക്തമായി വിമർശിച്ചു. ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ ഭരണത്തിന് നേതൃത്വം നൽകിയവരെയും അദ്ദേഹം വിമർശിച്ചു. അനാവശ്യമായ ഇടപെടലുകൾ വഴി നഗരസഭയിലെ എൽഡിഎഫ് ഭരണം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
നിലവിൽ സിപിഐഎമ്മിൽ അംഗീകാരമുള്ള യുവജന നേതാക്കൾ ഇല്ലെന്നും, പാർട്ടിക്ക് സമൂഹത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടിയാണ് ലീഗ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്തുതന്നെയായാലും സമീപകാലത്തൊന്നും സിപിഐഎം നന്നാകാൻ പോകുന്നില്ല എന്ന കടുത്ത നിരീക്ഷണത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
