ചിരിയുടെ മഹാ സാഗരം നിലച്ചു, സംസ്കാരം ഇന്ന് വെെകിട്ട് വീട്ടുവളപ്പില്‍
മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിംകുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിൽ കഴിയവേ ഇന്നലെ രാത്രി 10.43-ഓടെയാണ് വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ മികച്ച കലാകാരന്റെ വിയോഗം സിനിമാ ലോകത്

മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിംകുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിൽ കഴിയവേ ഇന്നലെ രാത്രി 10.43-ഓടെയാണ് വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ മികച്ച കലാകാരന്റെ വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും വലിയ ഞെട്ടലിലാണ് ആഴ്ത്തിയിരിക്കുന്നത്.
സലിംകുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടുമണിയോടെ എറണാകുളത്ത് നിന്നും പറവൂർ ടൗൺഹാളിലേക്ക് മാറ്റും. ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, വൈകിട്ട് 3.30-ന് ശേഷം ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ സംസ്കരിക്കും. മരണവാർത്തയറിഞ്ഞ് ഇന്നലെ രാത്രി തന്നെ ദിലീപ്, രമേശ് പിഷാരടി, നാദിർഷ, സൗബിൻ ഷാഹിർ, ശ്വേത മേനോൻ, തെസ്നി ഖാൻ, ഹൈബി ഈഡൻ എംപി തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
നടന്റെ നിര്യാണത്തിൽ ആദരാഞ്ജലിയായി ഞായറാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. സലിംകുമാറിന്റെ മകൻ ചന്തുവിനെ വിളിച്ച് വിവരം തിരക്കിയതായും, അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നതെന്നും മന്ത്രി അനുസ്മരിച്ചു. മലയാളികൾക്ക് ഒരുപാട് ചിരിയും ചിന്തയും സമ്മാനിച്ച സലീമേട്ടൻ തിരികെ വരുമെന്ന് തന്നെയാണ് കരുതിയിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മനുഷ്യന്റെ സന്തോഷവും സങ്കടവും നിസ്സഹായതയുമെല്ലാം ഒരേപോലെ അവതരിപ്പിക്കാൻ കഴിഞ്ഞ അസാധാരണ അഭിനേതാവായിരുന്നു സലിംകുമാർ. ഹാസ്യവേഷങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ ‘അച്ഛനുറങ്ങാത്ത വീട്’, ‘പെരുമഴക്കാലം’, ‘ആദാമിന്റെ മകൻ അബു’ തുടങ്ങിയ ചിത്രങ്ങളിലൂടെ താൻ എത്ര മികച്ച നടനാണെന്ന് അദ്ദേഹം തെളിയിച്ചു. സ്വാഭാവികമായ അഭിനയ ശൈലിയും ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയും വരുംതലമുറയിലെ അഭിനേതാക്കൾക്ക് എന്നും ഒരു പാഠപുസ്തകമായിരിക്കും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
