ഫുജൈറ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ അടക്കം നിരവധി പേർ മരിച്ചു
വ്യാഴാഴ്ച അർധരാത്രിയോടെ എമിറേറ്റിന്റെ പ്രവേശന കവാടത്തിന് സമീപം ട്രക്കും മറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്

ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ വൻ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ എമിറേറ്റിന്റെ പ്രവേശന കവാടത്തിന് സമീപം ട്രക്കും മറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
അപകടവിവരമറിഞ്ഞ് ഫുജൈറ പോലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവർക്ക് സംഭവസ്ഥലത്തുനിന്ന് തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പോലീസ് ഇടപെട്ട് പുനഃസ്ഥാപിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു.
മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഫായിസ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. കുടുംബത്തിലെ ഏഴ് പേരാണ് ആ സമയത്ത് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഫുജൈറ പോലീസ് അനുശോചനം രേഖപ്പെടുത്തി. റോഡ് സുരക്ഷ ഉറപ്പാക്കാനായി വാഹനമോടിക്കുന്നവർ കർശനമായി വേഗപരിധി പാലിക്കണമെന്നും വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കണമെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
Related Stories

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 4 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 4 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന് ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 2 days ago
