Skip to content
Kerala

വീണ്ടും ഇന്ധന വില വര്‍ധന, രണ്ടാഴ്ച്ചയ്ക്കിടെ കൂട്ടുന്നത് ഇത് നാലാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. പുതിയ വിലവർധനവോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അ

N

News Desk

Published on: 25 May 2026, 9:54 am

വീണ്ടും ഇന്ധന വില വര്‍ധന, രണ്ടാഴ്ച്ചയ്ക്കിടെ കൂട്ടുന്നത് ഇത് നാലാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. പുതിയ വിലവർധനവോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് രാജ്യത്തെ വിലക്കയറ്റത്തിന് കാരണമായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. എന്നാൽ ഇന്ധനവില ഇനിയും 20 രൂപയോളം വർധിപ്പിക്കണമെന്ന കടുത്ത സമ്മർദം ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ കമ്പനികൾ സർക്കാരിന് മേൽ ചെലുത്തുന്നുണ്ട്. ഇത് വരുംദിവസങ്ങളിലും ഘട്ടംഘട്ടമായി വില വർധിച്ചേക്കുമെന്ന സൂചനയാണ് നൽകുന്നത്.

ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, നിലവിലെ വിലവർധനവ് ചരക്കുകൂലി വലിയ തോതിൽ കൂട്ടാൻ ഇടയാക്കും. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ കടുത്ത വിലക്കയറ്റത്തിലേക്ക് ഇത് വഴിമാറുമെന്ന ആശങ്കയിലാണ് പൊതുജനം. ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് അനാവശ്യ വിദേശയാത്രകൾ ചുരുക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

കൂടാതെ, ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്നോണം ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ സർക്കാർ-സ്വകാര്യ ഓഫീസുകളിൽ ആഴ്ചയിൽ രണ്ടുദിവസം ‘വർക്ക് ഫ്രം ഹോം’ നിർബന്ധമാക്കിക്കൊണ്ടുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

Related Stories