Skip to content
News

അവന്തികയുടെ കള്ളി പൊളിച്ച് സുഹൃത്ത് രംഗത്ത്, രാഹുലിനെതിരെ നീക്കം ‘ബി.ജെ.പി നേതാക്കളുമായി ആലോചിച്ച്’

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആരോപണം ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡറും ബി.ജെ.പി പ്രവര്‍ത്തകയുമായ അവന്തികയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് വെളിപ്പെടുത്തി സുഹൃത്തും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അന്ന രാജു രംഗത്ത്

N

News Desk

Published on: 26 Aug 2025, 1:32 pm

അവന്തികയുടെ കള്ളി പൊളിച്ച് സുഹൃത്ത് രംഗത്ത്, രാഹുലിനെതിരെ നീക്കം ‘ബി.ജെ.പി നേതാക്കളുമായി ആലോചിച്ച്’

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആരോപണം ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡറും ബി.ജെ.പി പ്രവര്‍ത്തകയുമായ അവന്തികയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് വെളിപ്പെടുത്തി സുഹൃത്തും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അന്ന രാജു രംഗത്ത്. ബി.ജെ.പി നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് അവന്തിക ആരോപണവുമായി രംഗത്തെത്തിയതെന്നും അന്ന രാജു ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അന്ന രാജുവിന്റെ വെളിപ്പെടുത്തലുകള്‍:

മൂന്ന് വര്‍ഷം മുന്‍പ് രാഹുല്‍ ചാറ്റ് ചെയ്തുവെന്ന് പറയുന്ന കാലയളവില്‍ താനും അവന്തികയും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാഹുല്‍ വിളിക്കുമ്പോഴും സന്ദേശങ്ങള്‍ അയക്കുമ്പോഴും താന്‍ അവന്തികയുടെ കൂടെയുണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും രാഹുല്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും അന്ന രാജു തറപ്പിച്ചുപറയുന്നു.

രാഹുല്‍ തെറ്റ് ചെയ്തിരുന്നെങ്കില്‍ അന്നുതന്നെ പ്രതികരിക്കാമായിരുന്നു. 2019 മുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ നിയമം നിലവിലുണ്ട്. എന്നിട്ടും ആരോപണം ഉന്നയിക്കാന്‍ രാഹുല്‍ എംഎല്‍എ ആകുന്നതുവരെ കാത്തിരുന്നത് എന്തിനാണെന്നും അന്ന ചോദിച്ചു.

രാഹുല്‍ പുറത്തുവിട്ട ശബ്ദരേഖ

അതേസമയം, തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അവന്തിക തന്നെ വിളിച്ചറിയിച്ചിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ വിളിച്ച് രാഹുലിനെതിരെ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാനുണ്ടോ എന്ന് ചോദിച്ചതായി അവന്തിക പറയുന്ന ഫോണ്‍ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. ഈ ശബ്ദരേഖയില്‍, രാഹുല്‍ നല്ല സുഹൃത്താണെന്നും അദ്ദേഹത്തിനെതിരെ തനിക്ക് പരാതികളില്ലെന്നും അവന്തിക വ്യക്തമായി പറയുന്നുണ്ട്. ഓഗസ്റ്റ് ഒന്നിനാണ് ഈ സംഭാഷണം നടന്നത്.

ബി.ജെ.പി ബന്ധം

2021 ഫെബ്രുവരിയില്‍ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയില്‍ വെച്ചാണ് അവന്തിക ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. അന്ന രാജുവിന്റെ പുതിയ വെളിപ്പെടുത്തലോടെ, രാഹുലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വാദം ശക്തമാവുകയാണ്.

Related Stories