കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്‌പെൻഷൻ
തൃശൂർ: കുന്നംകുളം പോലീസ് കസ്റ്റഡിയിൽ നടന്ന മർദനത്തിൽ ഉൾപ്പെട്ട നാല് പോലീസുകാർക്ക് സസ്‌പെൻഷൻ. എസ്.ഐ. നുഹ്മാൻ, സീനിയർ സി.പി.ഒ. ശശിധരൻ, സി.പി.ഒ.മാരായ സന്ദീപ്, സജീവൻ എന്നിവർക്കാണ് ഉത്തരമേഖല ഐ.ജി.യുടെ ഈ നടപടി. പോലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തുകൊണ്ട് തൃശൂർ ഡി.ഐ.ജി. റിപ്പോർട്ട് നൽകിയിരുന്നു. ഈ വിഷ

തൃശൂർ: കുന്നംകുളം പോലീസ് കസ്റ്റഡിയിൽ നടന്ന മർദനത്തിൽ ഉൾപ്പെട്ട നാല് പോലീസുകാർക്ക് സസ്‌പെൻഷൻ. എസ്.ഐ. നുഹ്മാൻ, സീനിയർ സി.പി.ഒ. ശശിധരൻ, സി.പി.ഒ.മാരായ സന്ദീപ്, സജീവൻ എന്നിവർക്കാണ് ഉത്തരമേഖല ഐ.ജി.യുടെ ഈ നടപടി.
പോലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തുകൊണ്ട് തൃശൂർ ഡി.ഐ.ജി. റിപ്പോർട്ട് നൽകിയിരുന്നു. ഈ വിഷയത്തിൽ പോലീസുകാർക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെന്ന് ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം. പോലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യവും നിലവിലുണ്ട്.
പിരിച്ചുവിടാൻ തീരുമാനിച്ചാൽ, പോലീസുകാർക്ക് നോട്ടീസ് നൽകി വിശദീകരണം തേടിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂ. അതേസമയം, മർദനമേറ്റ സുജിത്ത് പോലീസുകാരെ പിരിച്ചുവിടാതെ മറ്റൊരു നടപടിയും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
