മറുനാടൻ ഷാജന് ഓണാശംസയുമായി മുൻ PFI നേതാവ് സി.എ. റൗഫ്; ‘ഇതാണ് ഓണം സ്പിരിറ്റ്’ എന്ന് ഷാജൻ സ്കറിയ
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ഓണാശംസകൾ നേർന്ന് മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് സി.എ. റൗഫ്. റൗഫ് വ്യക്തിപരമായി അയച്ച ആശംസാ കാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഷാജൻ സ്കറിയ ഈ വിവരം പുറത്തുവിട്ടത്. ഓരോ ആഘോഷങ്ങളും പരസ്പരമുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഓർമ്മപ്പെടുത്തലും പങ്കുവെക്കലു

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ഓണാശംസകൾ നേർന്ന് മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് സി.എ. റൗഫ്. റൗഫ് വ്യക്തിപരമായി അയച്ച ആശംസാ കാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഷാജൻ സ്കറിയ ഈ വിവരം പുറത്തുവിട്ടത്.
ഓരോ ആഘോഷങ്ങളും പരസ്പരമുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഓർമ്മപ്പെടുത്തലും പങ്കുവെക്കലുമാണെന്ന സന്ദേശമാണ് സി.എ. റൗഫ് ആശംസാ കാർഡിലൂടെ വ്യക്തമാക്കിയത്. വെറുപ്പിനും വിദ്വേഷത്തിനും എതിരായ പ്രകൃതിയുടെ പ്രതിരോധമാണ് ഇത്തരം ആഘോഷങ്ങളെന്നും, ഷാജൻ സ്കറിയയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.
തനിക്ക് ലഭിച്ച ആശംസാ സന്ദേശം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ട് “ഇതാണ് ഓണം സ്പിരിറ്റ്” എന്ന് ഷാജൻ സ്കറിയ തന്റെ സോഷ്യൽ മീഡിയ കുറിച്ചു. ആഘോഷങ്ങൾ മനുഷ്യരെ ഒന്നാക്കുന്നതാണെന്നും, ഇനിയെങ്കിലും ഇതിന്റെ പേരിൽ നിലനിൽക്കുന്ന വിവാദങ്ങളും ഭിന്നതകളും അവസാനിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ശക്തമായി അനുകൂലിച്ചയാളാണ് ഷാജന്‍ സ്കറിയ. അതിനാല്‍ തന്നെ റൗഫ് നൽകിയ ഈ ആശംസാ സന്ദേശവും അതിനോടുള്ള ഷാജൻ സ്കറിയയുടെ പ്രതികരണവും സൈബർ ഇടങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. സൗഹാർദ്ദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന പോസ്റ്റിൽ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
