Skip to content
Kerala

ഓപ്പൺ ജിം ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പരിഭവം ജിമ്മിൽ നേരിട്ടെത്തി തീർത്ത് മുൻമന്ത്രി പി. രാജീവ്

തിരുവനന്തപുരം: തന്റെ കാലത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള പരിഭവം ജിമ്മിൽ നേരിട്ടെത്തി തീർത്ത് മുൻമന്ത്രി പി. രാജീവ്. യു.ഡി.എഫ് സർക്കാരിലെ പുതിയ ഫിഷറീസ് വകുപ്പ് മന്ത്രിയും രാജീവിനെ തോല്‍പിച്ച് കളമശ്ശേരിിയിലെ എംഎല്‍എ ആയി മാറിയ വി. അബ്ദ

N

News Desk

Published on: 1 Jun 2026, 3:46 pm

ഓപ്പൺ ജിം ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പരിഭവം ജിമ്മിൽ നേരിട്ടെത്തി തീർത്ത് മുൻമന്ത്രി പി. രാജീവ്

തിരുവനന്തപുരം: തന്റെ കാലത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള പരിഭവം ജിമ്മിൽ നേരിട്ടെത്തി തീർത്ത് മുൻമന്ത്രി പി. രാജീവ്. യു.ഡി.എഫ് സർക്കാരിലെ പുതിയ ഫിഷറീസ് വകുപ്പ് മന്ത്രിയും രാജീവിനെ തോല്‍പിച്ച് കളമശ്ശേരിിയിലെ എംഎല്‍എ ആയി മാറിയ വി. അബ്ദുൽ ഗഫൂറാണ് ജിമ്മിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിന് പിന്നാലെയാണ് ജിംനേഷ്യം സന്ദർശിക്കാൻ പി. രാജീവ് നേരിട്ടെത്തിയത്.

പി. രാജീവ് എം.എ.ൽ.എ ആയിരുന്ന സമയത്ത് അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് എച്ച്.എം.ഡി കോളനിയിലെ പത്താം വാർഡിൽ ഈ ഓപ്പൺ ജിം നിർമ്മിച്ചത്. തന്റെ കാലത്ത് താൻ മുൻകൈയെടുത്ത് ഫണ്ട് അനുവദിച്ച് നിർമ്മിച്ച പദ്ധതി പൂർത്തിയായപ്പോൾ അതിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിന്നും തന്നെ പൂർണ്ണമായി ഒഴിവാക്കിയതിലാണ് മുൻമന്ത്രിക്ക് പ്രതിഷേധവും പരിഭവവുമുള്ളത്. ജിം സന്ദർശിക്കുന്നതിനിടെ “നമ്മളെക്കൂടി ഈ കാര്യം ഒന്ന് അറിയിക്കാമായിരുന്നു” എന്ന് അദ്ദേഹം സംഘാടകരോട് ചോദിക്കുകയും ചെയ്തു.

സാധാരണഗതിയിൽ ഇത്തരം വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഫണ്ട് അനുവദിച്ച മുൻ ജനപ്രതിനിധികളെക്കൂടി ക്ഷണിക്കാറുണ്ട്. എന്നാൽ ഈ ചടങ്ങിലേക്ക് പി. രാജീവിനെ ക്ഷണിക്കാൻ മറന്ന് പോയെന്നാണ് സംഘാടകർ പറയുന്നത്. തന്നെ മനഃപൂർവ്വം ഒഴിവാക്കിയതാണോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് പോകാൻ മുൻമന്ത്രി തയ്യാറായിട്ടില്ല.

പദ്ധതി യാഥാർത്ഥ്യമാക്കാൻ അധ്വാനിച്ച തന്നെ ഉദ്ഘാടന സമയത്ത് മറന്നുപോയതിലുള്ള വിഷമം മാത്രമാണ് ഉള്ളതെന്ന് പി. രാജീവ് വ്യക്തമാക്കി. തന്‍റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ജിമ്മിലെ ഉപകരണങ്ങൾ അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തിയ ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.

Related Stories