Skip to content
Kerala

മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍ അന്തരിച്ചു

ആലുവ: മുന്‍ മന്ത്രിയും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്‍ (86) അന്തരിച്ചു. ആലുവയിലെ വസതിയില്‍ വെച്ച് വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. യുഡിഎഫ് കണ്‍വീനറായി 13 വര്‍ഷം പ്ര

N

News Desk

Published on: 11 Sept 2025, 5:04 pm

മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍ അന്തരിച്ചു

ആലുവ: മുന്‍ മന്ത്രിയും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്‍ (86) അന്തരിച്ചു. ആലുവയിലെ വസതിയില്‍ വെച്ച് വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. യുഡിഎഫ് കണ്‍വീനറായി 13 വര്‍ഷം പ്രവര്‍ത്തിച്ച തങ്കച്ചന്‍, ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. കെപിസിസി പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 1991 മുതല്‍ 1995 വരെ നിയമസഭാ സ്പീക്കറായും, 1995-ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. നാല് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Related Stories