Skip to content
Kerala

രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശങ്ങള്‍ അയച്ചു, പോലീസ് എഫ്‌ഐആര്‍ പുറത്ത്

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി പോലീസ് എടുത്ത കേസിലെ എഫ്ഐആര്‍ പുറത്ത. സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശങ്ങള്‍ അയച്ചു, ഫോണില്‍ ഭീഷണിപ്പെടുത്തി എന്നിവയാണ് എഫ്ഐആറിലെ പ്രധാന ആരോപണങ്ങള്‍. അഞ്ചുപേരുടെ പരാതികളിലാ

N

News Desk

Published on: 4 Sept 2025, 11:04 am

രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശങ്ങള്‍ അയച്ചു, പോലീസ് എഫ്‌ഐആര്‍ പുറത്ത്

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി പോലീസ് എടുത്ത കേസിലെ എഫ്ഐആര്‍ പുറത്ത. സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശങ്ങള്‍ അയച്ചു, ഫോണില്‍ ഭീഷണിപ്പെടുത്തി എന്നിവയാണ് എഫ്ഐആറിലെ പ്രധാന ആരോപണങ്ങള്‍.

അഞ്ചുപേരുടെ പരാതികളിലാണ് ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ അഞ്ച് പേരും കേസില്‍ നേരിട്ട് ബന്ധമില്ലാത്ത മൂന്നാം കക്ഷികളാണ്. എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണങ്ങളിലെ യുവതിയുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഈ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

യുവതിയുമായി സംസാരിച്ച നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അഡ്വ. ഷിന്റോ സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories