ആദ്യ സിനിമ ഇന്‍ഡസ്ട്രി ഹിറ്റ്; രണ്ടാമത്തേതില്‍ ഹാഷിറിന് ഒരു കോടിയോ? സോഷ്യല്‍ മീഡിയയിൽ തര്‍ക്കം
സകല ബോക്‌സ് ഓഫീസ് പ്രവചനങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടാണ് ‘വാഴ 2’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചത്. 2024-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാൾ വലിയ വിജയമാണ് ചിത്രം നേടിയത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അജിൻ, അലൻ, വിനായക് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം 235 കോടി രൂപ കളക്ഷൻ നേടി മല

സകല ബോക്‌സ് ഓഫീസ് പ്രവചനങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടാണ് ‘വാഴ 2’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചത്. 2024-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാൾ വലിയ വിജയമാണ് ചിത്രം നേടിയത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അജിൻ, അലൻ, വിനായക് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം 235 കോടി രൂപ കളക്ഷൻ നേടി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇന്ഡസ്ട്രി ഹിറ്റ് എന്ന നേട്ടവും സ്വന്തമാക്കി. ഗോഡ്ഫാദർമാരുടെ പിൻബലമില്ലാതെ കടന്നുവന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഈ നേട്ടം മലയാള സിനിമയിൽ പുതിയ ചരിത്രമാണ് കുറിച്ചത്.
‘വാഴ 2’വിന്റെ വൻ വിജയത്തിന് പിന്നാലെ ഹാഷിർ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ‘ഞൊടി’ എന്ന ചിത്രത്തിലാണ് ഹാഷിർ അടുത്തതായി പ്രധാന വേഷത്തിൽ എത്തുന്നത്. ലുകുമാൻ, ചന്തു സലിം കുമാർ, അൽ അമീൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഹാഷിർ ഈ സിനിമയ്ക്കായി കൈപ്പറ്റുന്ന പ്രതിഫലത്തെച്ചൊല്ലിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.
ചിത്രത്തിലെ നായകനായ ഹാഷിർ പ്രതിഫലമായി ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് സിനിമാ ഗ്രൂപ്പുകളിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും തർക്കങ്ങൾ ഉടലെടുത്തത്. രണ്ടാമത്തെ സിനിമയ്ക്ക് തന്നെ ഇത്രയും തുക ചോദിക്കുന്നത് അഹങ്കാരമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, സ്വന്തമായി വഴിുവെട്ടി വന്ന് ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച താരത്തിന് അർഹിച്ച പ്രതിഫലം ചോദിക്കുന്നതിൽ തെറ്റില്ലെന്നാണ് മറുവിഭാഗത്തിന്റെ പക്ഷം.
അതേസമയം, ഹാഷിർ ഒരു കോടി വാങ്ങുന്നുവെന്നത് സ്ഥിരീകരിക്കാത്ത വെറും പ്രചാരണം മാത്രമാണെന്നും നിർമാതാക്കൾക്ക് ഇല്ലാത്ത ആശങ്ക കാണികൾക്ക് വേണ്ടെന്നുമാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. മുൻപ് ബേസിൽ ജോസഫ് ചിത്രം ‘അതിരടി’യിലെ ഹാഷിറിന്റെ കാമിയോ റോളിനും വലിയ കയ്യടി ലഭിച്ചിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് ഹാഷിറോ ‘ഞൊടി’യുടെ അണിയറപ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
