കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു
കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ പുതിയ സി (C) ബ്ലോക്കിലെ ഒൻപതാം നിലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. കെട്ടിടത്തിലെ എ.സി പ്ലാന്റിനാണ് (AC Plant) തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും വല

കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ പുതിയ സി (C) ബ്ലോക്കിലെ ഒൻപതാം നിലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.
കെട്ടിടത്തിലെ എ.സി പ്ലാന്റിനാണ് (AC Plant) തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും വലിയ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. എന്നാൽ, തീപിടിത്തമുണ്ടായ ഒൻപതാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ അവിടെ രോഗികൾ ഉണ്ടായിരുന്നില്ല എന്നത് വലിയൊരപകടം ഒഴിവാക്കി.
പുക പടർന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി എട്ടാം നിലയിലുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു. അഗ്നിശമന സേനയുടെ 5 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആളപായമില്ലെന്നും ആശുപത്രി അധികൃതരും ഫയർഫോഴ്സും അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
