Skip to content
Kerala

സിനിമ താരങ്ങളുടെ വീട്ടിലെ റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാനെന്ന് സുരേഷ് ഗോപി

പാലക്കാട്: സിനിമാ താരങ്ങളുടെ വീടുകളിൽ നടന്ന റെയ്ഡ്, ശബരിമലയിലെ സ്വർണപ്പാളി വിവാദം മൂടിവെക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രണ്ട് സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചത് വിവാദം മുക്കാനാണോ എന്ന് സംശയമുണ്ട്. ഇത്തരം ‘കുൽസിത’ നീക്കങ്ങളിലൂടെ ജനശ്രദ്ധ മാറ്റാനാണ്

N

News Desk

Published on: 10 Oct 2025, 3:44 pm

സിനിമ താരങ്ങളുടെ വീട്ടിലെ റെയ്ഡ്  സ്വർണപ്പാളി വിവാദം മുക്കാനെന്ന് സുരേഷ് ഗോപി

പാലക്കാട്: സിനിമാ താരങ്ങളുടെ വീടുകളിൽ നടന്ന റെയ്ഡ്, ശബരിമലയിലെ സ്വർണപ്പാളി വിവാദം മൂടിവെക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രണ്ട് സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചത് വിവാദം മുക്കാനാണോ എന്ന് സംശയമുണ്ട്. ഇത്തരം ‘കുൽസിത’ നീക്കങ്ങളിലൂടെ ജനശ്രദ്ധ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മലമ്പുഴയിൽ ഒരു കലുങ്ക് സംവാദത്തിൽ സംസാരിക്കവെയാണ് ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ വീടുകളിൽ നടന്ന ഇ.ഡി. (കസ്റ്റംസ്) റെയ്ഡിനെക്കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചത്.
വിവാദത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. താൻ ഇപ്പോൾ ഒരു കേന്ദ്രമന്ത്രി ആയതിനാൽ ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സിനിമാതാരങ്ങളെ ഉൾപ്പെടുത്തിയുള്ള ഈ ‘പ്രജാ വിവാദം’ സ്വർണ ചർച്ചകളെ മറയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories