Skip to content
Kerala

തീവ്രയജ്ഞവുമായി കേരളം; കാന്‍സര്‍ പ്രതിരോധത്തിനായി ‘ആരോഗ്യം ആനന്ദം’ കാമ്പയിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം എന്നിവരുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്

N

News Desk

Published on: 3 Feb 2025, 3:24 pm

തീവ്രയജ്ഞവുമായി കേരളം; കാന്‍സര്‍ പ്രതിരോധത്തിനായി ‘ആരോഗ്യം ആനന്ദം’ കാമ്പയിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന പേരില്‍  കാമ്പയിന്‍ ആരംഭിക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം എന്നിവരുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിനാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4ന് വൈകുന്നേരം 4 മണിക്ക് ടാഗോര്‍ തീയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

കാമ്പയിന്‍റെ ആദ്യഘട്ടം സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതാണ്. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം വരെയാണ് കാമ്പയിന്‍. ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയ്ക്കുള്ള സ്ക്രീനിംഗ് പരിശോധനകളും ചികിത്സയും ഉറപ്പാക്കും. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാര്‍ബുദം. ഇന്ത്യയില്‍ ഇത് ഒന്നാം സ്ഥാനത്താണ്. സ്ത്രീകളിലെ കാന്‍സറുകള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

ആരോഗ്യ വകുപ്പ് നടത്തിയ സ്ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ സാധ്യത കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ 1.5 ലക്ഷം പേര്‍ മാത്രമാണ് തുടര്‍ പരിശോധനയ്ക്ക് തയ്യാറായത്. ഭയം, ആശങ്ക തുടങ്ങിയ കാരണങ്ങളാല്‍ പല രോഗികളും ചികിത്സ തേടുന്നത് രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ്. ഈ സാഹചര്യത്തിലാണ് കാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുതിയ കാമ്പയിന് തുടക്കം കുറിക്കുന്നത്.

സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ എല്ലാ സ്ത്രീകളും ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തി കാന്‍സര്‍ ഇല്ലെന്ന് ഉറപ്പാക്കണം. സംസ്ഥാനത്തെ 855 ആരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്ക്രീനിംഗിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ആശുപത്രികളിലും കാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യമായും, എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധന നടത്താവുന്നതാണ്.

“ഒരാള്‍ മറ്റൊരാളെ പരിശോധനയ്ക്ക് പ്രേരിപ്പിച്ച് എത്തിക്കണം. ഈ കാമ്പയിനില്‍ എല്ലാവരും പങ്കാളികളാകണം” എന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.സി.ഡി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories