സഭാ നേതൃത്വത്തിന്റെ നിലപാടുകള്‍ അശ്ലീലം; അവര്‍ ഒറ്റുകാരാണ്, രൂക്ഷ വിമര്‍ശനവുമായി ഫാ. ജെയിംസ് പനവേലില്‍
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സഭാ നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാ. ജെയിംസ് പനവേലില്‍. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് ഒരു ബിഷപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദി പറഞ്ഞത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമാണെന്ന്

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സഭാ നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാ. ജെയിംസ് പനവേലില്‍. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് ഒരു ബിഷപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദി പറഞ്ഞത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിനിടെ തുറന്നടിച്ചു. ഫാ. ജെയിംസ് പനവേലിലിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഒരുമിച്ചപ്പോള്‍, സഭാ നേതൃത്വത്തിലെ ചിലര്‍ വേട്ടക്കാര്‍ക്കൊപ്പം നിന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘പുറത്തുനിന്നുള്ള ശത്രുക്കളെക്കാള്‍ നമ്മളെ വേദനിപ്പിക്കുന്നത് കൂടെനിന്ന് ഒറ്റുകൊടുക്കുന്നവരാണ്. ഇരയോടൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം ചങ്ങാത്തം കൂടുന്നവരെ തിരിച്ചറിയണം,’ അദ്ദേഹം പറഞ്ഞു.
തന്റെ വാദങ്ങള്‍ വ്യക്തമാക്കാന്‍ ‘വിയറ്റ്നാം കോളനി’, ‘വിധേയന്’ എന്നീ സിനിമകളെയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ‘ഒരേസമയം തടവിലിടുകയും പിന്നീട് രക്ഷകരായി അഭിനയിക്കുകയും ചെയ്യുന്ന കള്ളത്തരം സമൂഹം തിരിച്ചറിയണം. കന്യാസ്ത്രീകളെ ബിജെപി രക്ഷിച്ചുവെന്ന് പറയുന്നത് സഭാ നേതൃത്വത്തിന്റെ അടിമത്ത മനോഭാവമാണ് കാണിക്കുന്നത്,’ ഫാ. പനവേലില്‍ വിമര്‍ശിച്ചു.
ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കേരളത്തിലെ മാധ്യമങ്ങളും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍, സഭയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത് അപമാനകരമാണ്. ഭീഷണികളെ വകവെക്കാതെയാണ് താന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും, തെറ്റുകളെ ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള ഒരു ക്രിസ്തീയ സമൂഹം ഇവിടെയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളസാക്ഷി പറയാന്‍ മര്‍ദ്ദനമേറ്റിട്ടും വഴങ്ങാത്ത മൂന്ന് പെണ്‍കുട്ടികളാണ് പല സഭാ നേതാക്കളെക്കാളും മികച്ച ക്രിസ്ത്യാനികളെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
വൈദികന്റെ പ്രസംഗം കേള്‍ക്കാം
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
