ബിഗ് ടിവിയല്ല ഇത് സ്ത്രീകളെ വേട്ടയാടുന്ന ‘ക്രെെം ടിവി’, ചീഫ് എഡിറ്റർ സുജയ പാർവതിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ മാധ്യമ പ്രവർത്തകർ
മലയാളം സാറ്റലെെറ്റ് ചാനലായ ബിഗ് ടിവിയില്‍ സ്ത്രീകൾക്കെതിരെയുള്ള മാനസിക പീഡനങ്ങളും തൊഴിൽപരമായ ചൂഷണങ്ങളും സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. ചാനലിന്‍റെ ചീഫ് എഡിറ്ററായ സുജയ പാർവതിക്കെതിരെ നിരവധി വനിതാ മാധ്യമ പ്രവർത്തർ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്

മലയാളം സാറ്റലെെറ്റ് ചാനലായ ബിഗ് ടിവിയില്‍ സ്ത്രീകൾക്കെതിരെയുള്ള മാനസിക പീഡനങ്ങളും തൊഴിൽപരമായ ചൂഷണങ്ങളും സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. ചാനലിന്‍റെ ചീഫ് എഡിറ്ററായ സുജയ പാർവതിക്കെതിരെ നിരവധി വനിതാ മാധ്യമ പ്രവർത്തർ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്കെതിരെ വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ജീവനക്കാരി, താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും സുജയ പാർവതിയെപ്പോലുള്ളവർക്ക് വേണ്ടി തന്റെ ജീവിതം കളയില്ലെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് പങ്കുവെച്ചിട്ടുണ്ട്.
ചാനലിന്‍റെ ആന്തരിക സമിതിയായ ഐ.സിയിൽ (Internal Committee) പരാതി നൽകിയെങ്കിലും നീതി ലഭിക്കുന്നതിന് പകരം പ്രതികാര നടപടികളാണ് ഉണ്ടായതെന്ന് വനിത മാധ്യമ പ്രവർത്തകർ ആരോപിക്കുന്നു. പരാതി നൽകി മണിക്കൂറുകൾക്കകം പരാതിക്കാരിയായ വനിതാ മാധ്യമ പ്രവർത്തകയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണുണ്ടായത്. കൂടാതെ, എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു മാധ്യമ പ്രവർത്തക പരാതി നൽകിയതിന് പിന്നാലെ അവരെ വാർത്താ വായനയിൽ നിന്നും ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്. ചാനല്‍ മേധാവി അനിൽ അയൂർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് സുജയ പാർവ്വതി ഇത്തരം പ്രതികാര നടപടികൾ നടപ്പിലാക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.
മറ്റു മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് വലിയ വാഗ്ദാനങ്ങൾ നൽകി വിളിച്ചുവരുത്തിയ ശേഷം മാധ്യമ പ്രവർത്തകരെ വഞ്ചിക്കുന്ന സമീപനമാണ് ചാനൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളോ പേബാക്കോ നൽകാൻ തയ്യാറാകാത്തതിനൊപ്പം, പി.എഫ് (PF), ടി.ഡി.എസ് (TDS) തുടങ്ങിയ ആനുകൂല്യങ്ങളും കൃത്യമായി നൽകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിലും വനിതാ കമ്മീഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകാൻ ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്.
മറ്റു സംഘടനകളിലെയും സ്ഥാപനങ്ങളിലെയും സ്ത്രീ പീഡനങ്ങൾക്കും അനീതികൾക്കുമെതിരെ ശക്തമായ നിലപാടെടുക്കുകയും വാർത്തകൾ നൽകുകയും ചെയ്യുന്ന മാധ്യമ സ്ഥാപനത്തിൽ സ്വന്തം ജീവനക്കാർക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തൊഴിലിടത്തെ ചൂഷണങ്ങൾക്കും പ്രതികാര നടപടികൾക്കുമെതിരെ കൂടുതൽ ജീവനക്കാർ വരും ദിവസങ്ങളിൽ പരസ്യമായി രംഗത്തു വന്നേക്കുമെന്നാണ് സൂചന.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
