ഫാത്തിമ തഹ്‍ലിയ മതം പറഞ്ഞ് വോട്ടുപിടിച്ചെന്ന ആക്ഷേപം എല്‍ഡിഎഫിന് ഇല്ലെന്ന് ടി.പി. രാമകൃഷ്ണൻ; പരാതിയും നല്‍കിയിട്ടില്ലെന്ന്
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‍ലിയ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആക്ഷേപം ഇടതുമുന്നണിക്ക് ഇല്ലെന്ന് എൽഡിഎഫ് കൺവീനറും സിറ്റിംഗ് എംഎല്‍എയുമായ ടി.പി. രാമകൃഷ്ണൻ . ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽഡിഎഫ് അല്ലെന്നും അദ്ദേഹം അറിയിച്ചു. വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‍ലിയ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആക്ഷേപം ഇടതുമുന്നണിക്ക് ഇല്ലെന്ന് എൽഡിഎഫ് കൺവീനറും സിറ്റിംഗ് എംഎല്‍എയുമായ ടി.പി. രാമകൃഷ്ണൻ . ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽഡിഎഫ് അല്ലെന്നും അദ്ദേഹം അറിയിച്ചു. വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദമായ അനൗൺസ്മെൻ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ സ്ഥിരീകരിച്ചു. എന്നാൽ ഇടതുപക്ഷം അങ്ങനെയൊരു അനൗൺസ്മെൻ്റ് നടത്തിയിട്ടില്ല എന്നതാണ് വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ ആരോപണങ്ങളെ പ്രതിരോധിക്കാൻ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്മീഷന് തെളിവായി ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതിനായി പെൻഡ്രൈവ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ നൽകാനും ഇടതുമുന്നണി തയ്യാറാണ്. കമ്മീഷൻ്റെ നോട്ടീസിന് രണ്ട് ദിവസത്തിനകം ഔദ്യോഗികമായി മറുപടി നൽകും. തങ്ങൾക്കെതിരെ കുറ്റം ചുമത്താൻ എതിരാളികൾ എന്തിനാണ് ഇത്ര ധൃതി കാണിക്കുന്നതെന്നും സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന്റെ വർഗീയ പ്രചാരണങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും വികസനത്തിലൂന്നിയുള്ള രാഷ്ട്രീയമാണ് എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കെ.കെ. രമ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പാർട്ടി വിട്ടുപോയവരുടെ കൂട്ടായ്മകൾ എൽഡിഎഫിനെയോ സിപിഎമ്മിനെയോ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
