Skip to content
Kerala

‘ഒന്നുതൊട്ടാൽ വീഴുന്നയാളാണ്, അദ്ദേഹമാണോ ബലാത്സംഗം ചെയ്ത് കൊല്ലുന്നത്’; പോലീസിനെതിരെ പരാതിയുമായി അബൂബക്കറിൻ്റെ കുടുംബം

ആലപ്പുഴ: തോട്ടപ്പള്ളിയിൽ 62-കാരിയെ കൊലപ്പെടുത്തിയ കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട അബൂബക്കറിനെ പോലീസ് അന്യായമായി കുടുക്കിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പിതാവിനെ കേസിൽ പ്രതിയാക്കുകയായിരുന്നുവെന്നും, അദ്ദേഹത്തിന് ഈ കുറ്റം ചെയ്യാനുള്ള ശാരീരികശേഷി പോലുമില്ലെന്നും

N

News Desk

Published on: 24 Aug 2025, 2:16 pm

‘ഒന്നുതൊട്ടാൽ വീഴുന്നയാളാണ്, അദ്ദേഹമാണോ ബലാത്സംഗം ചെയ്ത് കൊല്ലുന്നത്’; പോലീസിനെതിരെ പരാതിയുമായി അബൂബക്കറിൻ്റെ കുടുംബം

ആലപ്പുഴ: തോട്ടപ്പള്ളിയിൽ 62-കാരിയെ കൊലപ്പെടുത്തിയ കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട അബൂബക്കറിനെ പോലീസ് അന്യായമായി കുടുക്കിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പിതാവിനെ കേസിൽ പ്രതിയാക്കുകയായിരുന്നുവെന്നും, അദ്ദേഹത്തിന് ഈ കുറ്റം ചെയ്യാനുള്ള ശാരീരികശേഷി പോലുമില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയ കുടുംബം, മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ്.

“എൻ്റെ വാപ്പയെ പോലീസ് പെടുത്തിയതാണ്. ഒന്ന് തൊട്ടാൽ പോലും താഴെവീഴുന്ന മനുഷ്യനാണ് അദ്ദേഹം. അങ്ങനെയുള്ള ആളാണ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നത്. ഇത് വിശ്വസിക്കാനാകുന്നില്ല,” അബൂബക്കറിൻ്റെ മകൻ മുഹമ്മദ് റാഷിം മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ പിന്നീട് നാടകീയമായ വഴിത്തിരിവ് സംഭവിക്കുകയും, യഥാർത്ഥ പ്രതികളായ സൈനുലാബ്ദീൻ (43), ഭാര്യ അനീഷ (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മോഷണശ്രമത്തിനിടെ ദമ്പതികൾ 62-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

എന്നാൽ, കൊലപാതകക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും അബൂബക്കറിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നുവെന്നും അതിനാൽ അദ്ദേഹം ജയിലിൽ തുടരുമെന്നുമാണ് പോലീസിൻ്റെ നിലപാട്. ഓഗസ്റ്റ് 17-നാണ് തോട്ടപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന 62-കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Related Stories