സാദിഖലി തങ്ങൾക്കെതിരെ വ്യാജ ആരോപണം; പൊലീസിൽ പരാതി നൽകി മുസ്‍ലിം ലീഗ്
മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ ആരോപണം ഉന്നയിച്ച സംഭവത്തിൽ പാർട്ടി പൊലീസിൽ പരാതി നൽകി. ഒരു വ്യാജ ഫേസ്ബുക്ക് ഐഡി (Fake ID) വഴിയാണ് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അജ്ഞാതൻ മോശമായ രീതിയിലുള്ള ആരോപണം പോസ്റ്റ് ചെയ്തത്. തങ്ങൾക്കെതിരെ നടന്ന ഈ സൈബർ

മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ ആരോപണം ഉന്നയിച്ച സംഭവത്തിൽ പാർട്ടി പൊലീസിൽ പരാതി നൽകി. ഒരു വ്യാജ ഫേസ്ബുക്ക് ഐഡി (Fake ID) വഴിയാണ് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അജ്ഞാതൻ മോശമായ രീതിയിലുള്ള ആരോപണം പോസ്റ്റ് ചെയ്തത്. തങ്ങൾക്കെതിരെ നടന്ന ഈ സൈബർ ആക്രമണത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
സംഭവത്തിൽ പൊലീസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതായി മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനും പാർട്ടിയുടെ അന്തസ്സ് കെടുത്താനുമുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങളെ എന്ത് വിലകൊടുത്തും നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. തങ്ങൾക്കെതിരെയുള്ള ആരോപണം സോഷ്യൽ മീഡിയയിൽ പടർന്നതോടെ വലിയ പ്രതിഷേധമാണ് പ്രവർത്തകർക്കിടയിൽ ഉണ്ടായത്. എന്നാൽ, പാർട്ടി നിയമനടപടികളുമായി മുന്നോട്ടുപോയതിന് പിന്നാലെ ആരോപണം പോസ്റ്റ് ചെയ്ത വ്യക്തി അത് പിൻവലിക്കുകയും ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിശ്വാസികളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് ലീഗ് അണികളുടെ ആവശ്യം. മലപ്പുറം എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സൈബർ സെൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
