Skip to content
Kerala

പ്രതിഷേധം കനത്തു; അപര്‍ണാ കുറിപ്പിന്റെ ഇസ്ലാമോഫോബിക് ചര്‍ച്ചാ വീഡിയോ പിന്‍വലിച്ച് ബിഗ് ടിവി

ബിഗ് ടിവി ചാനലില്‍ അവതാരക അപര്‍ണ കുറുപ്പ് നയിച്ച ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കും ഇസ്ലാമോഫോബിക് നിലപാടുകള്‍ക്കുമെതിരെ വിവിധ മേഖലകളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ, വിവാദമായ ചര്‍ച്ചാ വീഡിയോ ചാനല്‍ പിന്‍വലിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇസ്ലാമിക വിശ്വാസങ്ങളെയും മുസ്ലിം സമൂഹത്തെയും കടുത്ത

N

News Desk

Published on: 1 Sept 2026, 3:03 pm

പ്രതിഷേധം കനത്തു; അപര്‍ണാ കുറിപ്പിന്റെ ഇസ്ലാമോഫോബിക് ചര്‍ച്ചാ വീഡിയോ പിന്‍വലിച്ച് ബിഗ് ടിവി

ബിഗ് ടിവി ചാനലില്‍ അവതാരക അപര്‍ണ കുറുപ്പ് നയിച്ച ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കും ഇസ്ലാമോഫോബിക് നിലപാടുകള്‍ക്കുമെതിരെ വിവിധ മേഖലകളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ, വിവാദമായ ചര്‍ച്ചാ വീഡിയോ ചാനല്‍ പിന്‍വലിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇസ്ലാമിക വിശ്വാസങ്ങളെയും മുസ്ലിം സമൂഹത്തെയും കടുത്ത രീതിയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അവതാരക നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

‘അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ?’ എന്ന തലക്കെട്ടോടെ നല്‍കിയ വാര്‍ത്താ ഫൂട്ടേജുകളും പോസ്റ്ററുകളും കടുത്ത സ്ത്രീവിരുദ്ധതയും മാധ്യമധര്‍മ്മത്തിന് നിരക്കാത്തതുമാണെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.

ചര്‍ച്ചയിലുടനീളം ഇസ്ലാമിക പ്രമാണങ്ങളെയും വിശ്വാസങ്ങളെയും തെറ്റായി ചിത്രീകരിക്കാനാണ് അവതാരക ശ്രമിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലഹരിയുപയോഗവും മറ്റ് അനാചാരങ്ങളും മതഗ്രന്ഥങ്ങളിലെ സുന്നത്താണെന്ന തരത്തില്‍ വസ്തുതാവിരുദ്ധവും അപഹാസ്യവുമായ പ്രയോഗങ്ങളാണ് ചാനലിലൂടെ നടത്തിയത്. മദ്യവും ലഹരിയും പൂര്‍ണ്ണമായി നിരോധിക്കുകയും വ്യക്തിശുദ്ധിക്കും ധാര്‍മ്മികതയ്ക്കും മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഒരു വിശ്വാസധാരയെ അധിക്ഷേപിക്കാന്‍ തികഞ്ഞ അജ്ഞതയോടെയുള്ള അജണ്ടകളാണ് ചാനല്‍ നടപ്പിലാക്കിയതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടകളും സംഘപരിവാര്‍ നറേറ്റീവുകളും ഒളിപ്പിച്ചുകടത്താനാണ് അപര്‍ണ കുറുപ്പും ബിഗ് ടിവിയും ശ്രമിച്ചതെന്നും, വസ്തുതകളെ ഭയക്കുന്ന ഇത്തരം വിചാരണകള്‍ മാധ്യമനീതിക്ക് നിരക്കാത്തതാണെന്നും വിമര്‍ശനമുയര്‍ന്നു.

ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിട്ട് നിരന്തരം വെറുപ്പും അസത്യങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമ ശൈലിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇതിനോടകം ശക്തമായിട്ടുണ്ട്.

 

Related Stories