‘അകം പൊരുൾ’ സംഘടനയിൽ പൊട്ടിത്തെറി, സ്ഥാപകന്റെ തട്ടിപ്പുകൾക്കെതിരെ അണികൾ, ഒറ്റപ്പെട്ട് സി എച്ച് മുസ്തഫ, ആരോപണങ്ങളിൽ സാമ്പത്തിക തട്ടിപ്പും ലൈംഗിക അരാചകത്വവും
കേരള മുസ്ലിംകൾ പിന്തുടരുന്ന ഇസ്ലാം മതം, യഥാർഥ മാനവിക ഇസ്ലാമല്ല എന്ന വാദമുയർത്തി രംഗത്തെത്തിയ സി എച്ച് മുസ്തഫയുടെ അകംപൊരുൾ എന്ന സംഘടനയിൽ കലാപം. ചെയർമാനും പ്രധാന നേതാക്കളും അടക്കം വലിയൊരു വിഭാഗം പ്രവർത്തകർ സ്ഥാപകൻ സി എച്ച് മുസ്തഫയുടെ സാമ്പത്തിക തട്ടിപ്പുകൾക്ക് എതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് ‘മാന

കേരള മുസ്ലിംകൾ പിന്തുടരുന്ന ഇസ്ലാം മതം, യഥാർഥ മാനവിക ഇസ്ലാമല്ല എന്ന വാദമുയർത്തി രംഗത്തെത്തിയ സി എച്ച് മുസ്തഫയുടെ അകംപൊരുൾ എന്ന സംഘടനയിൽ കലാപം. ചെയർമാനും പ്രധാന നേതാക്കളും അടക്കം വലിയൊരു വിഭാഗം പ്രവർത്തകർ സ്ഥാപകൻ സി എച്ച് മുസ്തഫയുടെ സാമ്പത്തിക
തട്ടിപ്പുകൾക്ക് എതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് ‘മാനവിക’വാദ സംഘടനയിൽ കലാപക്കൊടി ഉയർന്നത്. സംഘടനയിൽ നിന്ന് ഒന്നിലധികം തവണ കൂട്ട രാജികളുണ്ടായി. തട്ടിപ്പുകാരനെന്ന ആരോപണം ശരിയാണെന്ന് അടുത്ത അനുയായികളോട് മുസ്തഫ സമ്മതിച്ചതോടെ സംഘടനയിലും അദ്ദേഹം ഒറ്റപ്പെട്ടിരിക്കുകയാണ്. മുസ്തഫക്ക് എതിരെ നേരത്തെ ഉർന്ന ലൈംഗിക അരാചകത്വ പരാതിയടക്കം മറ്റു വിഷയങ്ങളും ഇതോടെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി.

മുസ്തഫയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടയായ ഒരു സ്ത്രീയിൽ നിന്ന് 50 പവൻ സ്വർണം തട്ടിയെന്നതാണ് ഇപ്പോൾ വിവാദമായത്. അകംപൊരുൾ അണികളുടെ പേരിൽ പുറത്തുവന്ന സോഷ്യൽ മീഡിയ സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. രണ്ട് മാസത്തെ അവധി പറഞ്ഞ് വാങ്ങിയ സ്വർണം തിരിച്ചുകൊടുക്കാതായതോടെ സ്ത്രീയും അവരുടെ ബന്ധുക്കളും സുഹൃത്തകളും ചേർന്ന് മുസ്തഫയുടെ വീട്ടിലെത്തി. ഇവരെ മുസ്തഫ മർദിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത് സംഭവ സമയത്ത് അവിടെയെത്തിയ ഏതാനും ശിഷ്യൻമാർ കണ്ടു. ഇവർ ഇടപെട്ടുണ്ടാക്കിയ ഒത്തുതീർപിന്റെയും കരാറിന്റെയും വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതേതുടർന്ന് അകംപൊരുൾ സംഘടന ഇയാൾക്ക് സംഘടനയിൽ 10 മാസത്തെ വിലക്ക് ഏർപെടുത്തി. സംഘടനാ ചെയർമാൻ സ്ഥാനം രാജിവച്ചു. ഇതിന് പിന്നാലെയാണ് കൂട്ടരാജികളുണ്ടായത്. സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സും അവരുടെ പ്രധാന പുസ്തകത്തിന്റെ പ്രസാധകനുമായ വി കെ അബ്ദുല്ലയും അദ്ദേഹത്തിന്റെ റീഡ് വെൽഫെയർ ഫൗണ്ടേഷനും മുസ്തഫയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചു. സമാന രീതിയിൽ പല പ്രമുഖരും രംഗത്തെത്തിയതോടെ മുസ്തഫ സംഘടനയിൽ ഒറ്റപ്പെട്ടു.

ഇതേതുടർന്നാണ് വിശദീകരണ വീഡിയോയുമായി സി എച്ച് മുസ്തഫ രംഗത്തെത്തിയത്. സ്വർണം വാങ്ങിയത് അടുത്ത ബന്ധുവിന് വേണ്ടിയാണെന്നും ഗൾഫ് യുദ്ധം കാരണമാണ് അത് തിരിച്ചുകൊടുക്കാണ കഴിയാതിരുന്നത് എന്നുമാണ് മുസ്തഫയുടെ വിശദീകരണം. കുറച്ചു സ്വർണം തിരിച്ചുകൊടുത്തു. ബാക്കി കൊടുക്കുന്നതിന് കരാറുണ്ടാക്കി. സംഭവത്തിൽ ക്ഷമാപണം നടത്തുന്ന മുസ്തഫ ഇത്തരം പിഴവ് ഇനി ആവർത്തിക്കില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ മുസ്തഫയുടെ ക്ഷമാപണം മുഖവിലക്കെടുക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ സംഘടനയിൽ നിന്ന് വിട്ടുപോകുന്നവരുടെ വാദം. നേരത്തെ സമാനമായ സംഭവങ്ങളിൽ ആരോപണ വിധേയനാകുകയും പലയിടത്തുനിന്നും നടപടി നേരിടുകയും ചെയ്തതാണ് ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നത്. അത്തരം പ്രർത്തനങ്ങൾ പൂർണമായി ഉപേക്ഷിച്ചുവെന്ന മുസ്തഫയുടെ വിശദീകരണം വിശ്വസിച്ച് അകംപൊരുൾ എന്ന സംഘടനയിലെത്തിയ പലരും, ഇപ്പോൾ വീണ്ടും ചതിക്കപ്പെട്ടുവെന്ന തോന്നലിലാണുള്ളത്. ഈ വിവാദം ചൂടുപിടിച്ചതോടെ മുസ്തഫയുടെ പഴയകാല തട്ടിപ്പുളെക്കുറിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിലും സജീവമായി. ഭാര്യ നൽകിയ പരാതിയാണ് ഇതിൽ പ്രധാനം.

കുടുംബത്തെ ഉപേക്ഷിച്ച് ഒറ്റക്ക് താസമിക്കുന്ന മുസ്തഫയുടെ ഭാര്യയുടെ പരാതിയും അതിലെ വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മുസ്തഫയിൽ നിന്ന് ഏൽക്കേണ്ടി വന്ന മർദനം, മാനസിക പീഡനം, സാന്പത്തിക നഷ്ടം തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്നതാണ് ഭാര്യയുടെ പരാതി. ഭാര്യയുടെ രണ്ട് ലക്ഷവും 52 പവൻ സ്വർണവും തട്ടിയതിനും കേസുണ്ട്. മുസ്തഫക്ക് ദുരൂഹമായ സാമ്പത്തിക
ഇടപാടുകളുണ്ടെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു.
നേരത്തെ വിവിധ മുസ്ലിം സംഘടനകളുമായും വിവിധ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മുസ്തഫയെ സമാനമായ പരാതികളുടെ അടിസ്ഥാനത്തിൽ അവിടെ നിന്നെല്ലാം പുറത്താക്കിയതാണ്. തലശ്ശേരിയിലെ ഒരു അനാഥാലയത്തിലും അതിന്റെ പള്ളിയിലുമായിട്ടായിരുന്നു മുസ്തഫയുടെ ആദ്യ ജോലി. അവിടെ കുട്ടികളെ സ്വവർഗ ലൈംഗികതക്ക് ഇരയാക്കിയയത് പിടിക്കപ്പെട്ടതോടെ പുറത്താക്കി. കാഞ്ഞങ്ങാട്ടെ ഒരു ട്രസ്റ്റും പള്ളിയും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ വീണ്ടും സാന്പത്തിക തട്ടിപ്പിൽ പിടിക്കപ്പെട്ടു. അവിടെ നിന്നും പുറത്താക്കി. പെരിന്തൽമണ്ണക്കടുത്ത ഒരു മഹല്ലിലെ ഖത്തീബ് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതും സാന്പത്തിക ക്രമക്കേടുകളുടെ പേരിലാണ്. ഇതിനിടെ പ്രവർത്തിച്ച കുടകിലെ വീരാജ്പേട്ട പള്ളിയിൽ നിന്ന് പരസ്ത്രീ ബന്ധത്തിന്റെ പേരിൽ പുറത്താക്കി.
വിവിധ മുസ്ലിം സംഘടനകളുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് കുറ്റകൃത്യങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടയാളായതിനാൽ ഈ സംഘടനകളൊന്നും മുസ്തഫയുടെ അകംപൊരുൾ എന്ന പുതിയ കൂട്ടായ്മയുമായി സഹകരിച്ചിരുന്നില്ല. ഇതോടെ മുസ്ലിം സമുദായത്തിനകത്ത് ഒറ്റപ്പെട്ട മുസ്തഫ ഹിന്ദു, കൃസ്ത്യൻ മത സംഘടനകളുമായും മത മേധാവികളുമായും സഹകരിച്ചാണ് സമീപകാലത്ത് പ്രവർത്തിച്ചിരുന്നത്. നാരായണ ഗുരുകലം, മലങ്കര മാർത്തോമ സുറിയാനി സഭ, കേരള ആത്മ വിദ്യാ സംഘം സംഘടനകളും സ്വാമി തന്മയ , ഗുരു മുനി നാരായണ പ്രസാദ്, സ്വാമി സച്ചിദാനന്ദ , എന്നിവരെപ്പോലുള്ള മത മേധാവികളും സി എച്ച് മുസ്തഫയുമായി സഹകരിച്ചിരുന്നു. മുസ്തഫക്കെതിരായ ആരോപണങ്ങൾ പുറത്തുവന്നതോടെ ഈ മത സംഘടനകളും നേതാക്കളും വെട്ടിലായിരിക്കുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
