Skip to content
Kerala

സഖാവ് ഇനി ‘ജി’, ഇടത് എംഎല്‍എ മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു

തൃശ്ശൂര്‍: സി.പി.ഐയില്‍ നിന്നുള്ള പുറത്താക്കലിന് പിന്നാലെ നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെ തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനില്‍’ എത്തിയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം പാര്‍ട്ടി ഓഫീസിലെത്ത

N

News Desk

Published on: 16 Mar 2026, 3:27 pm

സഖാവ് ഇനി ‘ജി’, ഇടത് എംഎല്‍എ മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു

തൃശ്ശൂര്‍: സി.പി.ഐയില്‍ നിന്നുള്ള പുറത്താക്കലിന് പിന്നാലെ നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെ തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനില്‍’ എത്തിയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം പാര്‍ട്ടി ഓഫീസിലെത്തിയത്.

നാട്ടിക മണ്ഡലത്തില്‍ സി.സി. മുകുന്ദന് പകരം മുന്‍ എം.എല്‍.എ ഗീത ഗോപിയെ സി.പി.ഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. ഗീത ഗോപിയുടേത് ‘പേയ്മെന്റ് സീറ്റ്’ ആണെന്ന് മുകുന്ദന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിക്ക് പണം പിരിച്ചുനല്‍കാന്‍ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്ന മുകുന്ദന്റെ ഗുരുതര ആരോപണത്തിന് പിന്നാലെയാണ് സി.പി.ഐ അദ്ദേഹത്തെ പുറത്താക്കിയത്.

സി.പി.ഐ വിട്ടതിന് പിന്നാലെ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മുകുന്ദന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അനുകൂലമായ ഉറപ്പുകള്‍ ലഭിക്കാതെ വന്നതോടെയാണ് അദ്ദേഹം ബിജെപി പാളയത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്.

മറ്റ് എം.എല്‍.എമാര്‍ക്ക് സി.പി.ഐ രണ്ടാം ഊഴം നല്‍കിയപ്പോള്‍ തന്നെയും പി. ബാലചന്ദ്രനെയും (തൃശ്ശൂര്‍ എം.എല്‍.എ) ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് മുകുന്ദന്‍ ആരോപിക്കുന്നു. മുകുന്ദന്റെ ബിജെപി പ്രവേശം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related Stories