Skip to content
Kerala

എക്സ്ക്ലൂസിവുകളെല്ലാം മറ്റ് ചാനലുകളിൽ; ‘സ്വന്തം റിപ്പോർട്ടർമാർ പോരെന്ന്’ സമ്മതിച്ച് ആന്റോ അഗസ്റ്റിൻ; മാതൃഭൂമിക്കും മീഡിയവണിനുമെതിരേയുളള കലിപ്പ്

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങളും നിർണായക രേഖകളും കണ്ടെത്താൻ സ്വന്തം ചാനലിലെ മാധ്യമപ്രവർത്തകർക്ക് കഴിയുന്നില്ലെന്ന നിസ്സഹായാവസ്ഥ പരസ്യമായി സമ്മതിച്ച് റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. ജി.എസ്.ടി വകുപ്പിന്റെ അന്വേഷണ വിവരങ്ങളും

N

News Desk

Published on: 23 Aug 2026, 4:41 pm

എക്സ്ക്ലൂസിവുകളെല്ലാം മറ്റ് ചാനലുകളിൽ; ‘സ്വന്തം റിപ്പോർട്ടർമാർ പോരെന്ന്’ സമ്മതിച്ച് ആന്റോ അഗസ്റ്റിൻ; മാതൃഭൂമിക്കും മീഡിയവണിനുമെതിരേയുളള കലിപ്പ്

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങളും നിർണായക രേഖകളും കണ്ടെത്താൻ സ്വന്തം ചാനലിലെ മാധ്യമപ്രവർത്തകർക്ക് കഴിയുന്നില്ലെന്ന നിസ്സഹായാവസ്ഥ പരസ്യമായി സമ്മതിച്ച് റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. ജി.എസ്.ടി വകുപ്പിന്റെ അന്വേഷണ വിവരങ്ങളും എക്സ്ക്ലൂസിവ് രേഖകളും മാതൃഭൂമി, ഏഷ്യാനെറ്റ്, മനോരമ, മീഡിയവൺ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ തുടർച്ചയായി പുറത്തുവിടുമ്പോൾ, സ്വന്തം ടീമിന് വാർത്ത കണ്ടെത്താൻ ശേഷിയില്ലെന്ന കുറ്റസമ്മതമാണ് ആന്റോ അഗസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.

ജി.എസ്.ടിയുടെ പ്രത്യേക അന്വേഷണ സംഘം (SIT) അയക്കുന്ന നോട്ടീസുകൾ റിപ്പോർട്ടർ ചാനലിന് ലഭിക്കുന്നില്ലെന്നും, മറ്റ് ചാനലുകൾ ബ്രേക്കിങ് വാർത്തയാക്കുമ്പോൾ മാത്രമാണ് തങ്ങൾ വിവരം അറിയുന്നതെന്നുമാണ് എംഡിയുടെ വിചിത്രമായ പരാതി. അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾ പിന്തുടരാനോ പ്രധാന വിവരങ്ങൾ സോഴ്സുകളിൽ നിന്ന് കണ്ടെത്താനോ സ്വന്തം ഇൻവെസ്റ്റിഗേറ്റീവ് ടീമിന് കഴിയുന്നില്ലെന്ന യാഥാർഥ്യം മറച്ചുവെക്കാനാണ് ഈ ന്യായീകരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങൾക്ക് നേരെ രോഷപ്രകടനം
മുട്ടിൽ മരംമുറി അടക്കമുള്ള കേസുകളിലും സാമ്പത്തിക തട്ടിപ്പുകളിലും അഗസ്റ്റിൻ സഹോദരന്മാരുടെ പങ്കും അന്വേഷണ വിവരങ്ങളും മുൻപും നിരന്തരം പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളോടുള്ള കടുത്ത അമർഷമാണ് പോസ്റ്റിലുടനീളം പ്രതിഫലിക്കുന്നത്.

അന്വേഷണ വിവരങ്ങൾ കൃത്യമായി വാർത്തയാക്കുന്ന മാതൃഭൂമി, ഏഷ്യാനെറ്റ്, മനോരമ, മീഡിയവൺ തുടങ്ങിയ ചാനലുകൾക്കെതിരെയും മുൻവിധിയോടെയുള്ള വ്യക്തിപരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനെയും മനോരമയെയും ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾ സ്വന്തം വീഴ്ചകളിൽ നിന്നുള്ള ശ്രദ്ധതിരിക്കലാണെന്ന വിമർശനവും ഉയരുന്നുണ്ട്. അന്വേഷണ രേഖകൾ പുറത്തുവരുമ്പോൾ എതിരാളികൾക്ക് അന്വേഷണ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുവെന്ന വാദമുയർത്തി എം.ഡി തന്നെ രംഗത്തെത്തിയത് മാധ്യമ ലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇത് കൂടാതെ കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ യൂട്യൂബ വ്യൂവേഴ്‌സന്റെ കണക്കില്‍ റിപ്പോര്‍ട്ടര്‍ ഏറ്റഴും പിന്നിലായതും എംഡിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിലവില്‍ യൂട്യൂബ് വ്യൂവേഴ്‌സില്‍ ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാമതും മീഡിയ വണ്‍ രണ്ടാമതുമാണ്. ന്യൂസ് 18ന് പിറകില്‍ ഏഴാം സ്ഥാനത്താണ് റിപ്പോര്‍ട്ടര്‍ നിലവില്‍.

Related Stories