കാന്തപുരം നേതാവ് വഹാബ് സഖാഫിക്ക് നന്ദി പറഞ്ഞ് ആരിഫ് ഹുസൈൻ
കാന്തപുരം വിഭാഗം നേതാവ് വഹാബ് സഖാഫി മമ്പാടിന് നന്ദി അറിയിച്ച് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈൻ തെരുവത്ത്. സമസ്തയുടെയും മുസ്ലീങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്ന നിലപാടുകള്‍ പങ്കുവെക്കുന്നു എന്ന് പ്രശംസിച്ചാമ സഖാഫിക്ക് ആരിഫ് ഹുസെെന്‍റെ പ്രശംസ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം പ

കാന്തപുരം വിഭാഗം നേതാവ് വഹാബ് സഖാഫി മമ്പാടിന് നന്ദി അറിയിച്ച് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈൻ തെരുവത്ത്. സമസ്തയുടെയും മുസ്ലീങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്ന നിലപാടുകള്‍ പങ്കുവെക്കുന്നു എന്ന് പ്രശംസിച്ചാമ സഖാഫിക്ക് ആരിഫ് ഹുസെെന്‍റെ പ്രശംസ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം പങ്കുവെച്ചത്.
ഇസ്ലാമിലെ മതഭ്രാന്തന്മാരെ തളയ്ക്കാൻ ഏറ്റവും നന്നായി സാധിക്കുന്നത് പരമ്പരാഗത മുസ്ലീങ്ങൾക്കാണെന്ന് ആരിഫ് ഹുസൈൻ പറയുന്നു. മുസ്ലീം സമുദായം മൊത്തത്തിൽ ഇത്തരം ശക്തമായ നിലപാടുകൾ സ്വീകരിക്കുകയാണെങ്കിൽ മതരാഷ്ട്രവാദികളുടെ മാത്രമല്ല, മതാന്ധതയെ വിമർശിച്ച് ജീവിക്കുന്ന തന്റെയൊക്കെ ‘കച്ചവടം’ പോലും പൂട്ടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലീങ്ങൾ മുഴുവൻ പ്രശ്നക്കാരാണെന്ന് വരുത്തിതീർക്കുന്നതിനെതിരെ ശക്തമായ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നു എന്നാണ് വഹാബ് സഖാഫി മമ്പാടിന് ആരിഫ് നല്‍കുന്ന പ്രശംസ. അദ്ദേഹത്തിന്‍റെ ഉറച്ച വാക്കുകൾക്കും നിലപാടുകൾക്കും അദ്ദേഹം പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
ആരിഫ് ഹുസൈൻ തെരു വത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പൂർണ്ണ രൂപം വായിക്കാം:
“സമൂഹത്തിൽ പാരമ്പര്യ സമസ്തയുടെയും മുസ്ലീങ്ങളുടെയും പ്രാധാന്യം എന്തെന്ന് പറഞ്ഞപ്പോൾ മനസ്സിലാകാത്തവർക്കുള്ള തെളിവ് ഇതാണ്.
ഇസ്ലാമിലെ മതഭ്രാന്തന്മാരെ തളക്കാൻ ഏറ്റവും നന്നായി സാധിക്കുക അവർക്കാണ്. മുസ്ലീം സമുദായം മൊത്തത്തിൽ ഈ നിലപാട് എടുത്താൽ ഈ മത രാഷ്ട്രക്കാരുടെ മാത്രമല്ല, എന്റെ കച്ചോടം പോലും പൂട്ടും. ഞാൻ പാടത്ത് കിളക്കാൻ ഇറങ്ങേണ്ടി വരും.
ഇവരാണ് മുസ്ലീങ്ങൾ മൊത്തം പ്രശ്നക്കാരാണ് എന്ന് വരുത്തിതീർക്കുന്നവർ.
നന്ദിയുണ്ട് Vahab Saquafi Mampad ഈ ഉറച്ച വാക്കുകൾക്കും നിലപാടിനും തിരുത്തൽ ശക്തിയായി നിലകൊള്ളുന്നതിനും.”
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
