Skip to content
Kerala

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്; രോഗികൾ പെരുവഴിയിൽ

എം ജി റോഡിലുള്ള പ്രമുഖ ആശുപത്രിയായ സിറ്റി ഹോസ്പിറ്റൽ ടാറ്റാ ക്യാപിറ്റൽ ഗ്രൂപ്പ് ജപ്തി ചെയ്തു. 46 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരു രോഗി ഒഴികെ മറ്റെല്ലാ രോഗികളെയും ആശുപത്രിയിൽ നിന്ന് മാറ്റി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (CJM) കോടതിയുടെ ഉ

N

News Desk

Published on: 19 Sept 2025, 9:07 am

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്; രോഗികൾ പെരുവഴിയിൽ

എം ജി റോഡിലുള്ള പ്രമുഖ ആശുപത്രിയായ സിറ്റി ഹോസ്പിറ്റൽ ടാറ്റാ ക്യാപിറ്റൽ ഗ്രൂപ്പ് ജപ്തി ചെയ്തു. 46 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരു രോഗി ഒഴികെ മറ്റെല്ലാ രോഗികളെയും ആശുപത്രിയിൽ നിന്ന് മാറ്റി.

എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (CJM) കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2002-ലെ സർഫേസി ആക്ട് അനുസരിച്ച് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി ആശുപത്രി വിൽക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നെങ്കിലും, മതിയായ വില ലഭിക്കാത്തതിനാലും സമയത്ത് ആളുകളെ കണ്ടെത്താൻ കഴിയാത്തതിനാലും ആ നീക്കം പരാജയപ്പെടുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജയുടെ ഭര്‍ത്താവ് ഡോക്ടര്‍ വേണുഗോപാലിന്റെ ഉടമസ്ഥതയിലുളളതാണ് സിറ്റി ഹോസ്പിറ്റല്‍.

Related Stories