Skip to content
Kerala

‘വിവാഹമില്ല, ലിവിംഗ് ടുഗദർ ആകാം’; എസ്.ഡി.പി.ഐ ബന്ധത്തില്‍  ടി.പി. രാമകൃഷ്ണനെ പരിഹസിച്ച് ദീപ്തി മേരി വർഗീസ്

എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും എന്നാൽ വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഉള്ള എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് അഡ്വ. ദീപ്തി മേരി വർഗീസ്. ”വിവാഹമില്ല, ലിവിംഗ് ടുഗദർ ആകാം എന്നാണ്” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ വാർത്ത പങ്കുവെച്ചുകൊണ്ടാണ്

N

News Desk

Published on: 26 Mar 2026, 12:13 pm

‘വിവാഹമില്ല, ലിവിംഗ് ടുഗദർ ആകാം’; എസ്.ഡി.പി.ഐ ബന്ധത്തില്‍  ടി.പി. രാമകൃഷ്ണനെ പരിഹസിച്ച് ദീപ്തി മേരി വർഗീസ്

എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും എന്നാൽ വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഉള്ള എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് അഡ്വ. ദീപ്തി മേരി വർഗീസ്. ”വിവാഹമില്ല, ലിവിംഗ് ടുഗദർ ആകാം എന്നാണ്” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ദീപ്തി ഇടതുമുന്നണിയുടെ നിലപാടിനെ ട്രോളിയത്.

ഇടതുപക്ഷ മുന്നണിയിൽ എസ്.ഡി.പി.ഐ ഇല്ലെന്നും എന്നാൽ അവരുടെ വോട്ട് വേണ്ടെന്ന് താൻ പറയുന്നില്ലെന്നുമാണ് ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. വോട്ട് എന്നത് വ്യക്തിപരമായ അവകാശമാണെന്നും കോൺഗ്രസുകാരോടും ലീഗുകാരോടും വോട്ട് ചോദിക്കുന്നത് പോലെ വികസന പ്രവർത്തനങ്ങളോട് യോജിപ്പുള്ള എല്ലാവരോടും വോട്ട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെയാണ് രഹസ്യധാരണയുടെ പുതിയ രൂപമെന്ന നിലയിൽ കോൺഗ്രസ് നേതാവ് വിമർശിച്ചത്.

അതേസമയം, സി.പി.എം – ബി.ജെ.പി ഡീൽ എന്ന ആരോപണം വെറും അസംബന്ധമാണെന്ന് ടി.പി. രാമകൃഷ്ണൻ തിരിച്ചടിച്ചു. ആർ.എസ്.എസുമായി നേരിട്ട് ഏറ്റുമുട്ടി നിരവധി സഖാക്കൾ രക്തസാക്ഷിത്വം വഹിച്ച പ്രസ്ഥാനമാണ് സി.പി.എം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് വടകരയിൽ കോൺഗ്രസ് – ലീഗ് – ബി.ജെ.പി സഖ്യം ഉണ്ടായ അനുഭവം ജനങ്ങൾക്കുണ്ടെന്നും സി.പി.എമ്മിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും ഇടതുപക്ഷത്തിന് വിജയം ഉറപ്പാക്കുമെന്നും ടി.പി. രാമകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. യു.ഡി.എഫ് നടത്തുന്ന പ്രചാരണങ്ങൾ വിലപ്പോവില്ലെന്നും കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories