‘നടേശനെ സ്വന്തം സമുദായം കൈകാര്യം ചെയ്തേക്കും, വിശ്രമ ജീവിതത്തിന് അയക്കണം’, രൂക്ഷവിമര്‍ശനവുമായി കാന്തപുരം നേതാവ്
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം ഏപി വിഭാഗം നേതാവും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയുമായ റഹ്മത്തുള്ള സഖാഫി എളമരം രംഗത്ത്. വെള്ളാപ്പളളി നടേശനെ വിശ്രമ ജീവിതത്തിന് അയക്കണം എന്നാണ് റഹ്മത്തുള്ള സഖാഫി എളമരത്തിന്റെ പരിഹാസം. കോട്ടയത്ത് വെള്ളാപ്പള

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം ഏപി വിഭാഗം നേതാവും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയുമായ റഹ്മത്തുള്ള സഖാഫി എളമരം രംഗത്ത്. വെള്ളാപ്പളളി നടേശനെ വിശ്രമ ജീവിതത്തിന് അയക്കണം എന്നാണ് റഹ്മത്തുള്ള സഖാഫി എളമരത്തിന്റെ പരിഹാസം. കോട്ടയത്ത് വെള്ളാപ്പളളി നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് വിമര്‍ശനം. ഫെയ്സ്ബുക്കിലൂടെയാണ് റഹ്മത്തുളള നിലപാട് വ്യക്തമാക്കിയത്.
വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിയെ സമുദായംഗങ്ങള്‍ വിശ്രമ ജീവിതത്തിന് അയയ്ക്കണം. വെള്ളാപ്പളളി ഇങ്ങനെ പോയാല്‍ സ്വന്തം സമുദായം തന്നെ കൈകാര്യം ചെയ്യുമെന്നാണ് തോന്നുന്നത്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സര്‍ക്കാരിന്റേത് ഉദാര സമീപനമെന്നും വിമര്‍ശനമുണ്ട്. പെറ്റു കൂട്ടാന്‍ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്ത്രീകള്‍ തന്നെ മറുപടി നല്‍കണം എന്നും പോസ്റ്റില്‍ റഹ്മത്തുള്ള സഖാഫി എളമരം ആവശ്യപ്പെടുന്നു.
കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മുസ്ലീം ജനസംഖ്യ കേരളത്തില്‍ വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമാര്‍ശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് കേരള സര്‍ക്കാരിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
റഹ്മത്തുള്ള സഖാഫി എളമരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വെള്ളാപ്പള്ളി നടേശന് ഇങ്ങനെ പോയാല്‍ സ്വന്തം സമുദായം തന്നെ കൈകാര്യം ചെയ്യുമെന്നാണ് തോന്നുന്നത്. ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാന്‍ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായസ്ത്രീകള്‍ തന്നെ ഉചിതമായ മറുപടി കൊടുക്കണം. ശ്രീനാരായണഗുരു എന്ന കേരളം ആദരിക്കുന്ന ഒരു മനുഷ്യന്റെ പേരില്‍ സംഘടിച്ചു വര്‍ഗീയത പറയുന്ന ഇദ്ദേഹത്തെ വിശ്രമ ജീവിതത്തിനയക്കാന്‍ സമയമായിട്ടുണ്ടെന്ന് സമുദായംഗങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാരസമീപനമാണ്. ഇതാവര്‍ത്തിക്കപ്പെടാന്‍ കാരണം. രണ്ട് മാസം മുമ്പ് നിലമ്പൂരില്‍ പറഞ്ഞതിനെ മുസ്ലിം ലീഗിനെ പറഞ്ഞാന്‍ എങ്ങനെയാണ് ‘മുസ്ലിം സമുദായത്തെ പറ്റിയാവുക’ എന്നു ചോദിച്ചു കൊണ്ടായിരുന്നു ന്യായീകരിച്ചിരുന്നത്. ഇപ്പോള്‍ മുസ്ലിം,ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരെ ഒന്നിച്ചാണ് വര്‍ഗീയത പറഞ്ഞിരിക്കുന്നത്. ഇതിനെ ഏതു പുതപ്പിട്ട് മൂടിയായിരിക്കും സര്‍ക്കാര്‍ വെളുപ്പിച്ചെടുക്കുക?
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
