Skip to content
Kerala

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ; രൂക്ഷ വിമർശനവുമായി സിഐടിയു

തൊഴിലാളികൾക്ക് അർഹമായതും ന്യായമായതുമായ ആനുകൂല്യങ്ങൾ പോലും നൽകുന്നതിനുള്ള മനോഭാവം സർക്കാർ കാണിച്ചില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു

W

web desk

Published on: 7 Nov 2026, 10:43 am

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ; രൂക്ഷ വിമർശനവുമായി സിഐടിയു

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന് സിഐടിയുവിന്റെ രൂക്ഷ വിമർശനം. സർക്കാരിന്റെ തെറ്റായ നയങ്ങൾ തൊഴിലാളികളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും, ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തൊഴിലാളികൾക്ക് അർഹമായതും ന്യായമായതുമായ ആനുകൂല്യങ്ങൾ പോലും നൽകുന്നതിനുള്ള മനോഭാവം സർക്കാർ കാണിച്ചില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പല മേഖലകളിലും മിനിമം വേതനം ഉറപ്പുവരുത്തുന്നതിൽ എൽഡിഎഫ് സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ജനസംഖ്യയിൽ വലിയൊരു വിഭാഗം വരുന്ന തൊഴിലാളികളെ പിണറായി സർക്കാർ പൂർണ്ണമായും അവഗണിച്ചതാണ് അടിത്തറയായ അടിസ്ഥാന വിഭാഗം അകലാൻ ഇടയാക്കിയ പ്രധാന ഘടകമെന്നും സിഐടിയു ചൂണ്ടിക്കാണിക്കുന്നു.

പാർട്ടിയുടെ ദീർഘകാലത്തെ അടിത്തറയായിരുന്ന പരമ്പരാഗത തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ പരിശ്രമങ്ങൾ ഉണ്ടായില്ല. നിലവിലുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഈ മേഖലയെ സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകൾ തീർത്തും പര്യാപ്തമല്ലാതായി മാറി.

ക്ഷേമ പെൻഷനുകളിൽ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തിയെങ്കിലും, തൊഴിൽമേഖലയിലെ മറ്റ് പ്രധാന ആവശ്യങ്ങളായ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ അടക്കമുള്ളവ നൽകുന്നതിൽ വലിയ വീഴ്ചകളാണ് വരുത്തിയത്. സർക്കാരിന്റെ ഇത്തരം ജനവിരുദ്ധ സമീപനങ്ങൾ തൊഴിലാളികളുടെ പ്രശ്നങ്ങളെ അവഗണിക്കുന്നതാണെന്ന് വിലയിരുത്തിക്കൊണ്ടാണ് സിഐടിയുവിന്റെ പുതിയ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Related Stories