ഹിജാബ് ധരിച്ച് സ്‌കൂളിൽ പ്രവേശിക്കാൻ കുട്ടിക്ക് അവകാശമുണ്ട്, സെൻറ് റീത്താസ് സ്കൂളിനെതിരെ സർക്കാർ സത്യവാങ്മൂലം
പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ വിലക്കിയ സംഭവത്തിൽ സ്‌കൂളിനെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സർക്കാർ. ഹിജാബ് ധരിച്ച് സ്‌കൂളിൽ പ്രവേശിക്കാൻ കുട്ടിക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. സ്‌കൂൾ മാനേജ്

പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ വിലക്കിയ സംഭവത്തിൽ സ്‌കൂളിനെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സർക്കാർ. ഹിജാബ് ധരിച്ച് സ്‌കൂളിൽ പ്രവേശിക്കാൻ കുട്ടിക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. സ്‌കൂൾ മാനേജ്‌മെന്റിന്റെ ഹർജിയെ എതിർത്തുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.
ശിരോവസ്ത്രം പോലെയുള്ള മതപരമായ വസ്ത്രധാരണത്തിന് ഭരണഘടനാപരമായ പരിരക്ഷയുണ്ടെന്നും, കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഹിജാബ് വിലക്ക് മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും കുട്ടിയുടെ വ്യക്തിപരമായ അന്തസ്സിലേക്കുള്ള കൈകടത്തലുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ നിയമപരമായി ഇടപെടാൻ സർക്കാരിന് അധികാരമുണ്ട്. സിബിഎസ്ഇ സ്‌കൂൾ ആണെങ്കിൽ പോലും സർക്കാർ നിയമങ്ങളും ഉത്തരവുകളും പാലിക്കാൻ ബാധ്യസ്ഥരാണ്. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്ന് വിദ്യാഭ്യാസ അവകാശ നിയമം വ്യക്തമാക്കുന്നുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഹിജാബ് ധരിച്ച വിദ്യാർത്ഥിനിയെ ക്ലാസിലിരുത്തിയില്ലെന്ന എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. വിഷയത്തിൽ സ്‌കൂളിന് വീഴ്ച സംഭവിച്ചെന്നും കുട്ടിയെ പുറത്തുനിർത്തിയത് ചട്ടലംഘനമാണെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിന് നൽകിയ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും നോട്ടീസ് നൽകാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരമില്ലെന്നുമായിരുന്നു സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദം.
അതേസമയം, കേസ് പരിഗണിക്കുന്നതിനിടെ ശിരോവസ്ത്രം ധരിച്ച് കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പ്രിൻസിപ്പലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. മാനേജ്‌മെന്റിന്റെ വാദങ്ങളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ, കുട്ടിയെ സ്‌കൂളിൽനിന്ന് മാറ്റുമെന്ന് പിതാവ് കോടതിയെ അറിയിച്ചു. ഉടൻ ടിസി വാങ്ങുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
