മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമൻസ്, വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജറാകണം
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിയ്ക്കുന്ന മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ഈ മാസം വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം ത

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിയ്ക്കുന്ന മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ഈ മാസം വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിന് പിന്നാലെയാണ് ഇഡിയുടെ ഈ നിർണായക നീക്കം.
ടി. വീണയ്ക്ക് പുറമെ എട്ടുപേർക്കു കൂടി ഇഡി സമൻസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവരും സമൻസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഇവർക്ക് പുറമെ സിഎംആർഎല്ലിലെ മറ്റ് ചില ജീവനക്കാർക്കും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയും ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ എക്‌സാലോജിക് കമ്പനിക്ക് സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നും എന്നാൽ ഇതിന് പകരമായി യാതൊരുവിധ ഐടി സേവനങ്ങളും നൽകിയിട്ടില്ലെന്നുമാണ് ആരോപണം.
നേരത്തെ, എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാതെയുള്ള ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി കോടതി തള്ളിയിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള വിശദമായ ചോദ്യം ചെയ്യലായിരിക്കും നടക്കുക. എസ്എഫ്ഐഒ ഇതുവരെ ശേഖരിച്ച കേസ് രേഖകൾ കൂടി വിട്ടുകിട്ടുന്നതിനായി ഇഡി കോടതിയെ സമീപിച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
