Skip to content
Kerala

പിണറായിയെ തേടി ഇ.ഡി, സമൻസ് അയച്ചു, 23 ന് ഹാജരാകാൻ നിർദേശം

സി.എം.ആർ.എൽ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ഒക്ടോബർ 23-ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ തള്ളിയ സാഹചര്യത്

N

News Desk

Published on: 16 Oct 2026, 2:43 pm

പിണറായിയെ തേടി ഇ.ഡി, സമൻസ് അയച്ചു, 23 ന് ഹാജരാകാൻ നിർദേശം

സി.എം.ആർ.എൽ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ഒക്ടോബർ 23-ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ തള്ളിയ സാഹചര്യത്തിലാണ് ഇ.ഡി നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.

രണ്ട് ഇ.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്താണ് ഇ.ഡി ഈ കേസിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. മകൾ വീണയ്ക്ക് ലഭിച്ച തുക, പിണറായി വിജയന്റെ മുഖ്യമന്ത്രി പദവി ഉപയോഗിച്ചുള്ള രാഷ്ട്രീയ സ്വാധീനത്തിന് പകരമായി നൽകിയ കൈക്കൂലിയാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. കൂടാതെ, പിണറായി വിജയനെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നൽകിയ ഹർജി സുപ്രീം കോടതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് പരിശോധിക്കാമെന്നും, ഇല്ലെങ്കിൽ 26-ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സിദ്ധാർത്ഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയെ അറിയിച്ചിരുന്നു. മുഹമ്മദ് റിയാസും വീണയും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹർജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. തന്റെ വാദം കൂടി കേൾക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

Related Stories