Skip to content
Kerala

ശബരിമല സ്വർണക്കൊള്ള; അന്വേഷണം ജയറാമിലേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസിൽ സിനിമാ താരം ജയറാമിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ

N

News Desk

Published on: 10 Feb 2026, 8:55 pm

ശബരിമല സ്വർണക്കൊള്ള; അന്വേഷണം ജയറാമിലേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസിൽ സിനിമാ താരം ജയറാമിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്ന് കണ്ടെത്താനാണ് ഇ.ഡിയുടെ നീക്കം.

കേസുമായി ബന്ധപ്പെട്ട് ആകെ 12 പേർക്കാണ് ഇ.ഡി സമൻസ് അയച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേർ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നേരത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയവരാണ്.

ശബരിമലയിലെ സ്വർണ കട്ടിളപ്പാളികൾ കടത്തി ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിൽ എത്തിച്ച് പൂജ നടത്തിയത് വലിയ വിവാദമായിരുന്നു. ഇത്തരത്തിൽ നടത്തിയ പൂജകളിലൂടെ പ്രതികൾ വൻതോതിൽ പണം സമ്പാദിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

എസ്.ഐ.ടി അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ തന്നെ ജയറാം തന്റെ വിശദീകരണം നൽകിയിരുന്നു. ചെന്നൈയിൽ വെച്ചുള്ള പരിചയത്തിന്റെ പുറത്താണ് പോറ്റി തന്റെ വീട്ടിൽ സ്വർണം കൊണ്ടുവന്നതെന്നും ഇതിനായി താൻ പണം നൽകിയിട്ടില്ലെന്നുമാണ് താരം അന്ന് വ്യക്തമാക്കിയത്. എന്നാൽ ഇതിൽ രഹസ്യമായ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് എസ്.ഐ.ടി സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇ.ഡി ജയറാമിനെ നേരിട്ട് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

Related Stories