Skip to content
Kerala

മാസപ്പടി, ഇ.ഡിയുടെ നിർണായക നീക്കം, പിണറായിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായക നീക്കവുമായി രംഗത്ത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) കത്തയച്ചു. കത്ത് ലഭിച്ചതായി ഡി.ജി.പി സ്ഥിരീകരിച്ചിട്ടുണ്ട്. സി.എം.ആർ.എൽ – എക്സാലോജിക്ക

N

News Desk

Published on: 8 Sept 2026, 3:09 pm

മാസപ്പടി, ഇ.ഡിയുടെ നിർണായക നീക്കം, പിണറായിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായക നീക്കവുമായി രംഗത്ത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) കത്തയച്ചു. കത്ത് ലഭിച്ചതായി ഡി.ജി.പി സ്ഥിരീകരിച്ചിട്ടുണ്ട്.

സി.എം.ആർ.എൽ – എക്സാലോജിക്കൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവരെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഗൗരവകരമായ അന്വേഷണത്തിലേക്കാണ് ഇ.ഡി ഇപ്പോൾ കടക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ നിയമപരമായ സാധ്യതകളാണ് ഈ റിപ്പോർട്ടിലൂടെ ഇ.ഡി തേടുന്നത്.

കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളിൽ നിർണായകവും വിശദവുമായ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ കാബിനറ്റ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവരെയും മറ്റ് ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

മാസപ്പടി കേസിൽ അന്വേഷണ ഏജൻസികൾ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഡി.ജി.പിക്ക് കത്തയച്ചിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന പൊലീസിന്റെയും സർക്കാരിന്റെയും അടുത്തഘടനാപരമായ നീക്കങ്ങൾ എന്തായിരിക്കുമെന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Related Stories