Skip to content
Kerala

അന്ന് യുപിയില്‍ കഫീല്‍ ഖാന്‍, ഇന്ന് കേരളത്തില്‍ ഹാരിസ് ഹസ്സല്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡോക്ടര്‍, നാടകീയ രംഗങ്ങള്‍

സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊണ്ടതിന് ഭരണകൂട വേട്ടയാടല്‍ നേരിടേണ്ടി വന്ന ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാന്റെ മറ്റൊരു പതിപ്പാവുകയാണോ കേരളത്തിലെ ഡോ. ഹാരിസ് ഹസ്സല്‍ എന്ന ചോദ്യം ഉയരുന്നു. അധികൃതരുടെ പകപോക്കലിന് ഇരയായെന്ന് ആരോപിച്ച്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ഡോ. ഹാരിസ് ഹസ്സല്‍ നടത്തിയ വൈക

N

News Desk

Published on: 1 Aug 2025, 12:12 pm

അന്ന് യുപിയില്‍ കഫീല്‍ ഖാന്‍, ഇന്ന് കേരളത്തില്‍ ഹാരിസ് ഹസ്സല്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡോക്ടര്‍, നാടകീയ രംഗങ്ങള്‍

സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊണ്ടതിന് ഭരണകൂട വേട്ടയാടല്‍ നേരിടേണ്ടി വന്ന ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാന്റെ മറ്റൊരു പതിപ്പാവുകയാണോ കേരളത്തിലെ ഡോ. ഹാരിസ് ഹസ്സല്‍ എന്ന ചോദ്യം ഉയരുന്നു. അധികൃതരുടെ പകപോക്കലിന് ഇരയായെന്ന് ആരോപിച്ച്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ഡോ. ഹാരിസ് ഹസ്സല്‍ നടത്തിയ വൈകാരിക പ്രതികരണം കേരള മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രതികരിക്കാനെത്തിയപ്പോഴാണ് ഡോക്ടര്‍ നിറകണ്ണുകളോടെ തന്റെ നിസ്സഹായവസ്ഥ കേരളത്തിന് മുന്നില്‍ പ്രകടിപ്പിച്ചത്.

‘ഇതെന്റെ വ്യക്തിപരമായ കാര്യത്തിനുള്ള പോരാട്ടമല്ല. സാധാരണ മനുഷ്യര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും വേണ്ടി സംസാരിച്ചതിനാണ് എനിക്ക് ഈ ഗതി വന്നത്,’ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ അദ്ദേഹം വിതുമ്പി. സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിച്ച തനിക്ക് പകരം ലഭിച്ചത് പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഓഫീസില്‍ ഒരു പ്രിന്റര്‍ പോലുമില്ലെന്നും, പരാതി നല്‍കാന്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് പേപ്പര്‍ വാങ്ങേണ്ട അവസ്ഥയാണെന്നും തുറന്നുപറഞ്ഞ ഡോക്ടര്‍, സാമ്പത്തിക പ്രതിസന്ധികള്‍ ഒരു പൗരന്റെ ജീവിതത്തെ തകര്‍ക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെ ഉപകരണങ്ങളുടെ കുറവ് സംബന്ധിച്ച് താന്‍ മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ തന്നെ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നുവെന്നും, എന്നാല്‍ ഈ വസ്തുത മറച്ചുവെച്ചാണ് തനിക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി വാദിച്ചു. തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ വിദഗ്ദ്ധ സമിതിയില്‍ ഉണ്ടായിരുന്നത് തന്നോടൊപ്പം ജോലി ചെയ്തിരുന്ന നാല് ഡോക്ടര്‍മാരാണെന്നും, അവരുടെ റിപ്പോര്‍ട്ടില്‍ എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജീവിതം മുഴുവന്‍ പൊതുജനാരോഗ്യത്തിനായി മാറ്റിവെച്ചിട്ടും തനിക്ക് ലഭിച്ചത് കണ്ണുനീരാണെന്ന ഡോ. ഹാരിസിന്റെ വേദന, ഭരണകൂടത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖമാണ് തുറന്നുകാട്ടുന്നത്. ഡോക്ടറുടെ ആത്മാര്‍ത്ഥതയില്‍ നാട്ടുകാര്‍ക്കും രോഗികള്‍ക്കും സംശയമില്ലെന്നും, പകപോക്കാന്‍ ഇറങ്ങിയവര്‍ക്ക് മാത്രമാണ് സംശയമുള്ളതെന്നും ആക്ഷേപം ശക്തമാണ്. ഈ സംഭവം കേരളത്തിന്റെ ആരോഗ്യരംഗത്തെയും ഉദ്യോഗസ്ഥ തലത്തിലെ പകപോക്കല്‍ നടപടികളെയും കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

Related Stories