Skip to content
Kerala

‘രമയാണ് ആ അറുപത് തികഞ്ഞ ഇര’; കെ.കെ. രമയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ അധിക്ഷേപ പോസ്റ്റ്; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ. രമയെ അധിക്ഷേപിച്ച് ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ നേതാവിനെതിരെ വിമർശനം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ കീഴ്​ക്കല്ലയം യൂണിറ്റ് സെക്രട്ടറിയും വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി അംഗവുമായ സിനി ജോയ് ആണ് കെ.കെ. രമയെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പ് പങ്കുവെച്ചത്. യുവതിയുടെ

N

News Desk

Published on: 30 Nov 2025, 6:03 pm

‘രമയാണ് ആ അറുപത് തികഞ്ഞ ഇര’; കെ.കെ. രമയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ അധിക്ഷേപ പോസ്റ്റ്; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ. രമയെ അധിക്ഷേപിച്ച് ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ നേതാവിനെതിരെ വിമർശനം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ കീഴ്​ക്കല്ലയം യൂണിറ്റ് സെക്രട്ടറിയും വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി അംഗവുമായ സിനി ജോയ് ആണ് കെ.കെ. രമയെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പ് പങ്കുവെച്ചത്.

യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കേസെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കൊപ്പം കെ.കെ. രമ ഇരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു സിനിയുടെ വിവാദ പരാമർശം. “ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതിൽ വിഷമമുണ്ട്.. എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ.. രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര,” എന്നായിരുന്നു സിനി ജോയ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പരിഹാസരൂപേണയുള്ള ഈ പോസ്റ്റ്.

ഒരു സ്ത്രീയായിരുന്നിട്ടു കൂടി മറ്റൊരു സ്ത്രീയെ ഇത്തരത്തിൽ അധിക്ഷേപിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത ഭാഷയിലാണ് പ്രതികരണങ്ങൾ ഉയരുന്നത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഓർമ്മിപ്പിച്ചുകൊണ്ട്, “അതെ ഇര ആയിരുന്നു, അമ്പതൊന്ന് വെട്ട് വെട്ടി കൊന്ന ടി.പിയുടെ ഭാര്യ” എന്നതുൾപ്പെടെയുള്ള കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നവർ പ്രവർത്തിക്കുന്നത് മറ്റൊന്നാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Related Stories