പാർട്ടി ഓഫിസ് അനാശാസ്യ കേന്ദ്രം, നേരിൽ കണ്ടയാൾ ജീവനൊടുക്കി, പി.കെ ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ നേതാവ്
സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കി പുറത്തുപോയ പി.കെ ശശിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ. സി.പി.എം ഓഫിസ് ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നും അവിടെവെച്ച് കാണാൻ പാടില്ലാത്തത് നേരിൽ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത

സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കി പുറത്തുപോയ പി.കെ ശശിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ. സി.പി.എം ഓഫിസ് ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നും അവിടെവെച്ച് കാണാൻ പാടില്ലാത്തത് നേരിൽ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് മനംനൊന്ത് ജീവനൊടുക്കിയെന്നും റിയാസുദ്ദീൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ശശിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ചും സാമ്പത്തിക തിരിമറികളെക്കുറിച്ചും കടുത്ത വെളിപ്പെടുത്തലുകളുമായി യുവജന നേതാവ് രംഗത്തെത്തിയത്.
പാർട്ടി ഓഫിസിൽ വെച്ച് ശശി നടത്തിയ അനാശാസ്യ പ്രവർത്തനങ്ങൾ നേരിൽ കണ്ട ഒരാൾ ഒരുതുണ്ട് കയറിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് റിയാസുദ്ദീൻ പറയുന്നു. കൂടാതെ, പീഡനശ്രമ പരാതി നൽകിയ അതിജീവിത ശശിയുടെ മുഖത്ത് തുപ്പി പടിയടച്ച് ഇറങ്ങിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. “നീ മാനത്തിന് വില പറഞ്ഞപ്പോൾ മുഖത്ത് കാർക്കിച്ച് തുപ്പി പടിയടങ്ങിയ ഒരതിജീവിതയുടെ ശാപവാക്കുകൾ നിന്നെ ഇനിയും പിന്തുടരും” എന്നാണ് റിയാസുദ്ദീന്റെ കുറിപ്പിലെ പരാമർശം. ശശിക്കെതിരെ ഉയർന്ന പഴയ പീഡനാരോപണങ്ങളെ ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
സാമ്പത്തിക അഴിമതിയുടെ നീണ്ട പട്ടികയും കുറിപ്പിൽ നിരത്തുന്നുണ്ട്. ചെത്തുതൊഴിലാളികളുടെ പേരിൽ മണ്ണാർക്കാട് വാങ്ങിയ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി, പാർട്ടി ഓഫിസ് മെയിന്റനൻസ് ഫണ്ടിൽ നിന്ന് തട്ടിയെടുത്ത 15 ലക്ഷം രൂപ, സഹകരണ ബാങ്കുകളിലെ വഴിവിട്ട നിയമനങ്ങൾ വഴി നേടിയ കോടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വീട്ടിലേക്കാവശ്യമായ അരിയും മീനും മുതൽ കാറിൽ തിന്നാനുള്ള അണ്ടിപ്പരിപ്പും ബദാമും വരെ സഹകരണ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ശശി വാങ്ങിയിരുന്നതെന്നും റിയാസുദ്ദീൻ പരിഹസിച്ചു.
ശശിയുടെ ‘വീരപരിവേഷം’ വെറും കാപട്യമാണെന്നും താനായി പുറത്തുപോയതല്ല, മറിച്ച് ചവിട്ടി പുറത്താക്കിയതാണെന്നും ഡി.വൈ.എഫ്.ഐ നേതാവ് വ്യക്തമാക്കുന്നു. സ്കോച്ചും മുന്തിയ ഭക്ഷണവും അടിച്ച് ‘നാരിയൽ കാ പാനി’ ജീവിതം നയിച്ചിരുന്ന ശശിയുടെ കേളീജീവിതം ഒറ്റ ദിവസം കൊണ്ട് അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശിയുടെ ആരോപണങ്ങൾ നേരിടുന്ന ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ പ്രതിരോധിക്കാനാണ് യുവജന നേതാവ് രംഗത്തെത്തിയത്.
റിയാസുദ്ദീന്റെ പോസ്റ്റിന് താഴെ വിമർശനങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്. ശശി ഇത്രയും വലിയ അഴിമതിക്കാരനും അധാർമ്മിക പ്രവർത്തനങ്ങൾ നടത്തുന്നയാളുമായിട്ടും ഇത്രകാലം എന്തിന് കൂട്ടുനിന്നു എന്നാണ് പലരുടെയും ചോദ്യം. പാർട്ടിയിലുള്ളപ്പോൾ പുണ്യാളനായിരുന്നയാൾ പുറത്തുപോയപ്പോൾ എങ്ങനെ പെട്ടെന്ന് കൊള്ളാത്തവനായെന്നും കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം നൽകി ഇയാളെ വെള്ളപൂശിയത് എന്തിനായിരുന്നുവെന്നും കമന്റുകളിൽ ആളുകൾ ചോദിക്കുന്നുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
