അടൂരിന്റെത് ദളിത്-സ്ത്രീവിരുദ്ധ പരാമര്‍ശം, പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ
ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ ദളിത്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സിനിമാ കോണ്‍ക്ലേവിലും അതിനുശേഷവും അടൂര്‍ നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. അടൂര്‍ ഗോപാലക

ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ ദളിത്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സിനിമാ കോണ്‍ക്ലേവിലും അതിനുശേഷവും അടൂര്‍ നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ പ്രതിഭാധനനും സാമൂഹികമായി അംഗീകരിക്കപ്പെട്ടതുമായ ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണമാണിത്. ഇത്തരം പ്രസ്താവനകള്‍ കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളെ പിന്നോട്ട് നയിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ്.
ദളിത്-സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് വേണ്ടി നയങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് അടൂരിന്റെ പരാമര്‍ശങ്ങള്‍. ജാതി-മത-പുരുഷാധിപത്യ ചിന്തകളെ പ്രതിരോധിച്ച ചരിത്രമുള്ള കേരളത്തില്‍ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേര്‍ത്തു. പ്രസ്താവന പിന്‍വലിച്ച് അടൂര്‍ ഗോപാലകൃഷ്ണന് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
