Skip to content
Kerala

പാനൂർ ബോംബ് സ്ഫോടനം: മരിച്ച ഷെറിലിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിലിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലാണ് മുളിയാത്തോട് സ്വദേശിയായ ഷെറിലിന് രക്തസാക്ഷി പരിഗണന നൽകി അനുശോചനം രേഖപ്പെടുത്തിയത്. 2024 ഏപ്രിൽ അഞ്ചിനായിരുന്നു പാനൂർ മുളിയാത്തോട

N

News Desk

Published on: 3 Nov 2025, 11:07 am

പാനൂർ ബോംബ് സ്ഫോടനം: മരിച്ച ഷെറിലിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിലിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലാണ് മുളിയാത്തോട് സ്വദേശിയായ ഷെറിലിന് രക്തസാക്ഷി പരിഗണന നൽകി അനുശോചനം രേഖപ്പെടുത്തിയത്.

  • 2024 ഏപ്രിൽ അഞ്ചിനായിരുന്നു പാനൂർ മുളിയാത്തോടുവെച്ച് നിർമ്മാണത്തിലിരുന്ന ബോംബ് പൊട്ടി ഷെറിൽ കൊല്ലപ്പെട്ടത്.
  • സംഭവമുണ്ടായി ഒരു വർഷത്തിനു ശേഷമാണ് ഷെറിലിനെ ഡിവൈഎഫ്ഐ രക്തസാക്ഷിയായി അംഗീകരിക്കുന്നത്.
  • ഷെറിൽ ഉൾപ്പെടെ 15 ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ഈ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നത്.
  • സ്ഫോടനത്തെ അന്ന് തന്നെ ഡിവൈഎഫ്ഐയും സിപിഐഎമ്മും തള്ളിക്കളഞ്ഞിരുന്നു.

പ്രതിക്ക് സ്ഥാനക്കയറ്റം

ബോംബ് നിർമ്മാണക്കേസിലെ പ്രതികളിലൊരാളായ അമൽ ബാബുവിനെ പിന്നീട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. മീത്തലെ കുന്നോത്ത് ബ്രാഞ്ച് സെക്രട്ടറിയായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. സ്ഫോടനത്തിന് പിന്നാലെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും അന്വേഷണത്തിനുശേഷം തിരിച്ചെടുക്കുകയുമായിരുന്നു.

പാനൂർ മുളിയത്തോടിനടുത്തുള്ള ഒരു വീടിന്റെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Stories