Skip to content
Kerala

പി.എം. ആർഷോയെ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം; ബിജെപി ജില്ലാ അധ്യക്ഷനെതിരെ ഡിവൈഎഫ്ഐ

മനോരമ ചാനൽ പാലക്കാട്ട് സംഘടിപ്പിച്ച ‘വോട്ടുകവല’ ചർച്ചാ പരിപാടിക്കിടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധത

N

News Desk

Published on: 13 Nov 2025, 12:35 pm

പി.എം. ആർഷോയെ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം; ബിജെപി ജില്ലാ അധ്യക്ഷനെതിരെ ഡിവൈഎഫ്ഐ

മനോരമ ചാനൽ പാലക്കാട്ട് സംഘടിപ്പിച്ച ‘വോട്ടുകവല’ ചർച്ചാ പരിപാടിക്കിടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടതെന്ന് ഡിവൈഎഫ്ഐ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.

പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സംഘപരിവാർ ഭരണത്തിനെതിരായ ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്യുമ്പോഴാണ് സംഭവം നടന്നത്. ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ വെല്ലുവിളികളും ആക്ഷേപങ്ങളും ഉയർത്തുകയും ഒരു പൊതുചർച്ചയിൽ കാണിക്കേണ്ട സാമാന്യ മര്യാദ പോലും പാലിക്കാതെ ഗുണ്ടായിസം കാണിക്കുകയുമായിരുന്നു.

പ്രശാന്ത് ശിവന്റെ ഈ പെരുമാറ്റം, ആർഎസ്എസിന് കൂടുതൽ സ്വാധീനം ഉണ്ടായാൽ സമൂഹത്തിൽ സംഭവിക്കാവുന്ന അപകടകരമായ സാഹചര്യത്തിന്റെ സൂചനയാണ് നൽകുന്നതെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വർഗീയ ശക്തികൾക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അവരുടെ അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാർ നേതൃത്വത്തെ ജനം തിരിച്ചറിയുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

പി.എം. ആർഷോയ്ക്ക് നേരെയുണ്ടായ കയ്യേറ്റശ്രമത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള കയ്യേറ്റ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.

Related Stories