Skip to content
Kerala

കാഫിർ സ്ക്രീൻഷോട്ട്, ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റില്‍

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക അറസ്റ്റ്. തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ (DYFI) ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തെന്നാണ് വിവരം. ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വിവാദ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ജിതിൻ ഭാസ്കറാണെന്ന് അന്വേഷണ സംഘം നേരത്തെ

N

News Desk

Published on: 16 Jun 2026, 5:11 pm

കാഫിർ സ്ക്രീൻഷോട്ട്, ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റില്‍

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക അറസ്റ്റ്. തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ (DYFI) ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തെന്നാണ് വിവരം. ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വിവാദ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ജിതിൻ ഭാസ്കറാണെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ജിതിൻ ഭാസ്കർ തന്നെയാണ് ഈ സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും സ്ക്രീൻഷോട്ടിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്താൻ ഈ ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാപകമായി പ്രചരിച്ചതാണ് ഈ ‘കാഫിർ’ സ്ക്രീൻഷോട്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ പൊലീസ് പ്രതിചേർത്തിരുന്നു. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.

ആദ്യഘട്ടത്തിൽ അന്വേഷണം എങ്ങുമെത്താതെ നിന്നുപോയെങ്കിലും, യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം കേസിൽ ഊർജിതമായ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ജിതിൻ ഭാസ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അറസ്റ്റോടെ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Related Stories