Skip to content
Kerala

നെടുമങ്ങാട് എസ്.ഡി.പി.ഐ – ഡി.വൈ.എഫ്.ഐ സംഘർഷം, ഇരുവിഭാഗങ്ങളുടെയും ആംബുലൻസുകൾ തകർത്തു; സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റു

നെടുമങ്ങാട് മേഖലയിൽ നിലനിൽക്കുന്ന എസ്.ഡി.പി.ഐ. – ഡി.വൈ.എഫ്.ഐ. സംഘർഷത്തിന്റെ തുടർച്ചയായി ഇരു സംഘടനകളുടെയും ആംബുലൻസുകൾക്ക് നേരെ ആക്രമണം. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡി.വൈ.എഫ്.ഐ. നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസ് കത്തി നശിപ്പിച്ചപ്പോള്‍ എസ്.ഡി.പി.ഐയുടെ ഒരു ആംബു

N

News Desk

Published on: 20 Oct 2025, 12:45 pm

നെടുമങ്ങാട് എസ്.ഡി.പി.ഐ – ഡി.വൈ.എഫ്.ഐ സംഘർഷം,  ഇരുവിഭാഗങ്ങളുടെയും ആംബുലൻസുകൾ തകർത്തു; സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റു

നെടുമങ്ങാട് മേഖലയിൽ നിലനിൽക്കുന്ന എസ്.ഡി.പി.ഐ. – ഡി.വൈ.എഫ്.ഐ. സംഘർഷത്തിന്റെ തുടർച്ചയായി ഇരു സംഘടനകളുടെയും ആംബുലൻസുകൾക്ക് നേരെ ആക്രമണം. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡി.വൈ.എഫ്.ഐ. നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസ് കത്തി നശിപ്പിച്ചപ്പോള്‍ എസ്.ഡി.പി.ഐയുടെ ഒരു ആംബുലൻസ് അക്രമികള്‍ തകർത്തു.

ഇന്നലെ നെടുമങ്ങാട് അഴീക്കോട് വെച്ച് സി.പി.ഐ.എം. മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന് മർദനമേറ്റിരുന്നു. മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർ ചേർന്നാണ് മർദിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.ഇതിനു പിന്നാലെ എസ്.ഡി.പി.ഐ. പ്രവർത്തകന്റെ വീടിനും എസ്.ഡി.പി.ഐ.യുടെ ആംബുലൻസിനും നേരെ ആക്രമണം ഉണ്ടായി.

തുടർന്നാണ് ഡി.വൈ.എഫ്.ഐയുടെ ആംബുലൻസ് കത്തിയ നിലയിൽ കണ്ടെത്തിയത്. ആംബുലൻസ് മനപ്പൂർവം കത്തിച്ചതാണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.എസ്.ഡി.പി.ഐ – ഡി.വൈ.എഫ്.ഐ. സംഘർഷത്തിന്റെ ഭാഗമായാണ് ആംബുലൻസ് കത്തിച്ചതെന്നും, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.

സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സും പോലീസും ചേർന്നാണ് തീയണച്ചത്. ഇരുസംഘടനകളും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നെടുമങ്ങാട് മേഖലയിൽ എസ്.ഡി.പി.ഐയും ഡി.വൈ.എഫ്.ഐയും തമ്മിൽ മുൻപും സംഘർഷങ്ങൾ ഉണ്ടായിട്ടുള്ള പ്രദേശമാണ്.

Related Stories