ദുബായ് സെക്സ് റാക്കറ്റ് കേസ്: ‘ബിലാലിക്ക’ എസ്. ശ്രീകുമാറെന്ന് പോലീസ്, യുവതികളെ കടത്തിയത് മഞ്ജിമയ്ക്കും ഷംലയ്ക്കുമൊപ്പം
മോഡലിങ് കെണിയൊരുക്കി യുവതികളെ ദുബായിലെത്തിച്ച് നിർബന്ധിത ലൈംഗികവൃത്തിക്ക് ഉപയോഗിക്കുന്ന രാജ്യാന്തര സെക്സ് റാക്കറ്റ് കേസിൽ ആറാം പ്രതിയായ ബിലാലിന്റെ പങ്ക് കൂടുതൽ വ്യക്തമായി. ഇയാളുടെ യഥാർഥ പേര് എസ്. ശ്രീകുമാർ എന്നാണെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കേസിൽ അറസ്റ്റിലായ മറ്റു പ്രതികളെല

മോഡലിങ് കെണിയൊരുക്കി യുവതികളെ ദുബായിലെത്തിച്ച് നിർബന്ധിത ലൈംഗികവൃത്തിക്ക് ഉപയോഗിക്കുന്ന രാജ്യാന്തര സെക്സ് റാക്കറ്റ് കേസിൽ ആറാം പ്രതിയായ ബിലാലിന്റെ പങ്ക് കൂടുതൽ വ്യക്തമായി. ഇയാളുടെ യഥാർഥ പേര് എസ്. ശ്രീകുമാർ എന്നാണെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കേസിൽ അറസ്റ്റിലായ മറ്റു പ്രതികളെല്ലാം മൊബൈൽ ഫോണിൽ ഇയാളുടെ പേര് ‘ബിലാലിക്ക’ എന്നാണ് സേവ് ചെയ്തിരിക്കുന്നത്. ആലപ്പുഴ ചാരുംമൂട് കണ്ണനാകുഴി സ്വദേശിയായ ഇയാൾ ഇപ്പോൾ കൊച്ചി കണിയമ്പുഴയിലെ ഫ്ലാറ്റിലാണ് താമസം. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സിന്ധുവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദുബായിൽ മികച്ച മോഡലിങ് അവസരങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയായ യുവതിയെ കെണിയിൽ വീഴ്ത്തിയത് ബിലാലാണ്. ഈ കേസിലെ മൂന്നാം പ്രതി മഞ്ജിമയെയും പരാതിക്കാരിയെയും ഒന്നാം പ്രതിയായ സിന്ധുവിന് പരിചയപ്പെടുത്തിയതും ഇയാളാണ്. ഈ വർഷം ഫെബ്രുവരി 20-ന് പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോയത് ബിലാലും, നിലവിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി ഷംലയും, മഞ്ജിമയും ചേർന്നായിരുന്നു. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ‘എലീസ ഇവൻസ്’ എന്ന കമ്പനിയുടെ വിസിറ്റിങ് വിസയിലാണ് യുവതികളെ വിദേശത്തേക്ക് കടത്തിയിരുന്നത്.
ദുബായിലേക്ക് എത്തിക്കുന്ന യുവതികളുടെ എണ്ണത്തിനനുസരിച്ച് ഒന്നാം പ്രതി സിന്ധു ബിലാലിന് വൻതുക കമ്മിഷൻ നൽകിയിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പല തവണകളായി ബിലാലിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതിന്റെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിക്കു പുറമെ നിരവധി യുവതികളെ ഇത്തരത്തിൽ ദുബായിലേക്ക് അയച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് വിവിധ പോസുകളിലുള്ള ഒട്ടേറെ യുവതികളുടെ ചിത്രങ്ങളും വാട്സ്ആപ് ചാറ്റുകളും പൊലീസിന് ലഭിച്ചു. ഓരോ യുവതിയെ എത്തിക്കുമ്പോഴും പ്രതികൾക്ക് 50,000 മുതൽ 1 ലക്ഷം രൂപ വരെ കമ്മിഷൻ ലഭിച്ചിരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ വെളിപ്പെടുത്തി.
ദുബായിൽ എത്തുന്ന യുവതികളെ വിമാനത്താവളത്തിൽ വച്ച് സിന്ധു ഏറ്റുവാങ്ങുകയും ബർദുബായിലുള്ള അപ്പാർട്ട്മെന്റിൽ എത്തിച്ച് ബലമായി ലഹരിമരുന്ന് നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. പീഡന ദൃശ്യങ്ങൾ പകർത്തി യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുകയും ചെയ്തു. സന്ദർശക വിസയുടെ കാലാവധി തീർന്നതിനെ തുടർന്ന് ഏപ്രിലിലാണ് യുവതി നാട്ടിൽ തിരിച്ചെത്തി പരാതി നൽകിയത്. കേസിൽ ഇതുവരെ സിന്ധു, മഞ്ജിമ, അലീന, ശ്രീകുമാർ (ബിലാൽ) എന്നിവർ അറസ്റ്റിലായിട്ടുണ്ട്. രണ്ടാം പ്രതി ഷംല, അഞ്ചാം പ്രതി റഹ്മത്ത് എന്നിവർക്കായി ദുബായിൽ അന്വേഷണം ഊർജിതമാക്കി. പ്രതിയായ ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
