Skip to content
Kerala

ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങളെത്തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏറെ നിർണ്ണായകമാണ്. മോർസിലോസ്കോപ് കാണാതായതല്ലെന്നും

N

News Desk

Published on: 9 Aug 2025, 1:36 pm

ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങളെത്തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏറെ നിർണ്ണായകമാണ്.

മോർസിലോസ്കോപ് കാണാതായതല്ലെന്നും ഉപയോഗിക്കാൻ അറിയാത്തതിനാൽ മാറ്റിവെച്ചതാണെന്നുമാണ് ഡോക്ടർ ഹാരിസ് വിശദീകരിച്ചിരുന്നത്. എന്നാൽ ഉപകരണം കാണാതായതാണെന്ന് ഡോക്ടർ സമ്മതിച്ചതാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ ഹാരിസിനെ സംശയത്തിന്റെ മുനയിൽ നിർത്തുന്നതായിരുന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ പ്രസ്താവനകൾ.

Related Stories