ഇറാന്റെ ആക്രമണങ്ങളോട് യോജിക്കാനാവില്ല; പ്രകോപനപരമായ നീക്കങ്ങൾ വലിയ തെറ്റെന്ന് അബ്ദുൾ ഹക്കീം അസ്ഹരി
ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ഇറാന്‍ ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ തിരിച്ചടികളിലെ വിയോജിപ്പുകള്‍ വ്യക്തമാാക്കി കാന്തപുരത്തിന്‍റെ മകനും മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.പി. അബ്ദുൾ ഹക്കീം അസ്ഹരി രംഗത്ത്. മർകസ് നോളജ് സിറ്റിയിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം വിശ്വാസികളെ അഭി

ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ഇറാന്‍ ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ തിരിച്ചടികളിലെ വിയോജിപ്പുകള്‍ വ്യക്തമാാക്കി കാന്തപുരത്തിന്‍റെ മകനും മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.പി. അബ്ദുൾ ഹക്കീം അസ്ഹരി രംഗത്ത്. മർകസ് നോളജ് സിറ്റിയിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങളുടെ അതിർത്തികൾ ലംഘിച്ചും സമാധാനപരമായ അന്തരീക്ഷം തകർക്കാനുമുള്ള ഇറാന്റെ നീക്കങ്ങൾ ഇസ്‌ലാമിക കാഴ്ചപ്പാടിൽ വലിയ തെറ്റാണെന്നും അത്തരം നിലപാടുകൾക്ക് മുസ്ലിം ലോകത്തിന്റെ പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃതമായി മറ്റു രാജ്യങ്ങളുടെ അതിർത്തി കടന്ന് ആക്രമണം നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു. പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളെത്തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇറാന്റെ ആക്രമണങ്ങൾ അവരുടെ മതപരമായ കാഴ്ചപ്പാടിലെ വലിയ പിഴവായാണ് കാണേണ്ടത്. തിന്മയുടെ കൂട്ടാളികളോട് രാജിയാകാൻ വിശ്വാസികൾക്ക് കഴിയില്ലെന്നും ഇത്തരം പ്രവൃത്തികൾ മേഖലയിലെ സമാധാനത്തെ തകർക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങളുടെ ആഗോള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ലോകത്തിന് മുഴുവൻ അന്നം നൽകുന്ന രാജ്യങ്ങളാണ് ഗൾഫ് മേഖലയിലുള്ളത്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ജപ്പാനും ചൈനയുമടങ്ങുന്ന വൻശക്തികൾ പോലും തങ്ങളുടെ സാമ്പത്തികവും അല്ലാത്തതുമായ ആവശ്യങ്ങൾക്കായി ഈ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ലോകത്തിന്റെ സാമ്പത്തിക ഭദ്രതയിൽ ഗൾഫ് രാജ്യങ്ങൾ വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യാതൊരു വിധത്തിലുള്ള പ്രകോപനവുമില്ലാതെ സമാധാനപരമായി മുന്നോട്ടുപോകുന്ന രാജ്യങ്ങളെയും ജനങ്ങളെയും അക്രമിക്കുന്നത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണെന്ന് അദ്ദേഹം വിമർശിച്ചു. എന്തിനാണ് ഇറാൻ ഇത്തരത്തിൽ മറ്റുള്ളവരെ ചൊറിയാൻ പോകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. സമാധാനത്തിന്റെ പാത പിന്തുടരുന്ന ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുന്ന നീക്കങ്ങൾ മേഖലയിലെ ലക്ഷക്കണക്കിന് പ്രവാസികളെയും ലോകക്രമത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ഇപ്പോഴത്തെ സ്വതന്ത്രമായ നീക്കങ്ങൾ ഇസ്‌ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും സമാധാനപരമായ സഹവർത്തിത്വമാണ് വിശ്വാസികൾ കാത്തുസൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന ചടങ്ങിൽ പ്രമുഖരും വിശ്വാസികളും സംബന്ധിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
