Skip to content
Kerala

വിയോജിപ്പ് മുഖത്ത് നോക്കി പറയും, കാന്തപുരത്തിന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

മുതിർന്ന മുസ്ലിം പണ്ഡിതന്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം . എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ സന്ദർശനത്തിനിടയിൽ കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ്

N

News Desk

Published on: 12 Sept 2026, 5:56 pm

വിയോജിപ്പ് മുഖത്ത് നോക്കി പറയും, കാന്തപുരത്തിന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

മുതിർന്ന മുസ്ലിം പണ്ഡിതന്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം . എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ സന്ദർശനത്തിനിടയിൽ  കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അന്‍വർ ഇബ്രാഹിമിന്‍റെ തുറന്ന് പറച്ചില്‍.

സ്ത്രീകൾ വീടുകളിൽ തന്നെ കഴിയണമെന്ന തരത്തിലുള്ള കാന്തപുരത്തിന്റെ സമീപകാല പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരം ഖുറാനും പ്രവാചകന്റെ ചര്യകളും പഠിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ ഒരു പരമ്പരാഗത മതപണ്ഡിതനാണെങ്കിലും അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും തങ്ങൾ പങ്കുവെക്കണമെന്നില്ലെന്ന് അൻവർ ഇബ്രാഹിം പറഞ്ഞു. എന്നാൽ അദ്ദേഹം നടത്തുന്ന നഴ്സിങ് കോളേജുകൾ പോലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾ പിന്നീട് ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളാണ് നൽകിയിരിക്കുന്നതെന്ന് താൻ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയുമെന്നും വ്യക്തമാക്കി.

തന്റെ ഭാര്യ ഒരു മെഡിക്കൽ ഡോക്ടറാണെന്നും പെൺമക്കളടക്കം എല്ലാവർക്കും പഠിക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള എല്ലാ അവസരങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ച ചെയ്തിരുന്നുവെന്നും, എല്ലാ പണ്ഡിതന്മാരുടെയും പ്രധാനമന്ത്രിമാരുടെയും അഭിപ്രായങ്ങളോട് എല്ലാവർക്കും യോജിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിൽ സ്ത്രീകൾ പൊതുവേദികളിൽ വരുന്നത് ഒഴിവാക്കണമെന്ന തരത്തിലുള്ള കാന്തപുരത്തിന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ രംഗത്തുവരികയും, അത് 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാന്തപുരത്തിന്റെ നിലപാടിൽ നിന്ന് വിയോജിപ്പ് രേഖപ്പെടുത്തി മലേഷ്യൻ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Related Stories