Skip to content
Kerala

ഗ്രോ വാസു ഡോക്യുമെന്‍ററി പുറത്തിറങ്ങി

മുൻ നക്‌സലൈറ്റും തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിന്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കിയ ‘ഗ്രോ വാസു’ ഡോക്യുമെന്‍ററി യൂട്യൂബിലൂടെ റിലീസ് ചെയ്തു. എ.വി.എം ഉണ്ണി ആർക്കൈവ്സ് യൂട്യൂബ് ചാനലിലാണ് ഡോക്യുമെന്‍ററി ലഭ്യമാക്കിയിരിക്കുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ

N

News Desk

Published on: 3 May 2025, 2:11 pm

ഗ്രോ വാസു ഡോക്യുമെന്‍ററി പുറത്തിറങ്ങി

മുൻ നക്‌സലൈറ്റും തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിന്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കിയ ‘ഗ്രോ വാസു’ ഡോക്യുമെന്‍ററി യൂട്യൂബിലൂടെ റിലീസ് ചെയ്തു. എ.വി.എം ഉണ്ണി ആർക്കൈവ്സ് യൂട്യൂബ് ചാനലിലാണ് ഡോക്യുമെന്‍ററി ലഭ്യമാക്കിയിരിക്കുന്നത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഗ്രോ വാസു, അറുപതുകളുടെ അവസാനത്തിൽ വയനാട്ടിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. തിരുനെല്ലി – തൃശ്ശിലേരി ആക്ഷനുകളിൽ പങ്കെടുത്തതിന് ഏഴ് വർഷം ജയിൽവാസം അനുഭവിച്ചു. മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറിയിലെ തൊഴിലാളി യൂണിയനായ ഗ്രോ (Gwalior Rayons Workers’ Organisation) യുടെ സ്ഥാപക നേതാവായതോടെയാണ് പേരിനൊപ്പം ‘ഗ്രോ’ എന്ന് ചേർത്തത്. തുടർന്ന് കേരളത്തിലുടനീളം മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുൻനിരയിൽ അദ്ദേഹം സജീവമായിരുന്നു. തൊണ്ണൂറ്റിമൂന്നാം വയസ്സിലും വ്യാജ ഏറ്റുമുട്ടൽ കൊലകളിൽ പ്രതിഷേധിച്ചതിന് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്.

16-മത് ഐ.ഡി.എസ്.എഫ്.എഫ്.കെ, ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ, ചിറ്റൂർ പാഞ്ചജന്യം, ഗുഫ്തുഗു ഫിലിം ഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ഡോക്യുമെന്‍ററി ഓൺലൈനിൽ റിലീസ് ചെയ്തത്.

ഔട്ട് ഓഫ് ഓർഡർ ഫിലിംസും എ.വി.എം ഉണ്ണി ആർക്കൈവ്സും ചേർന്ന് നിർമ്മിച്ച ഡോക്യുമെന്ററി അർഷഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സൽമാൻ ഷെരീഫ് ഛായാഗ്രഹണവും കെവിൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സംഗീതം: സനൂപ് ലൂയിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലുഖ്മാനുൽ ഹക്കീം. മറ്റ് അണിയറ പ്രവർത്തകർ: ഫാത്തിമ ഇസ്മായിൽ (ആനിമേഷൻ), ഹാദിയ റഷീദ് (കല), മിഥുൻ അലി (അസോസിയേറ്റ് ഡയറക്ടർ), റനീഷ് റഷീദ് (അസോസിയേറ്റ് ക്യാമറ), ഹാറൂൺ കാവനൂർ, മുനീർ അഷ്‌റഫ്, ഉമർ നസീഫ് അലി (രണ്ടാം യൂണിറ്റ് ക്യാമറ), നീമ എം.എസ് (സബ്‌ടൈറ്റിൽ).

ഡോക്യുമെന്‍ററി ലിങ്ക് :-

 

Related Stories